ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ പതിച്ച വിമാനം പറത്തിയത് ഇന്ത്യക്കാരന്‍. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തകര്‍ന്ന് വീണത്. ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന്റെ ക്യാപ്ടന്‍ ഡല്‍ഹി സ്വദേശിയായ ഭവ്യെ സുനേജ (31) ആയിരുന്നു. വിമാനം പറന്നുയര്‍ന്ന് 13 മിനിട്ടിന് ശേഷം എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയും ജാവാ കടലിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.
മികച്ചൊരു ക്യാപ്ടനായിരുന്നു സുനേജയെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സുനേജ പറത്തിയ വിമാനങ്ങള്‍ക്ക് മുമ്പൊരിക്കലും അപകടം പോലും ഉണ്ടായിട്ടില്ല. ഡല്‍ഹിയിലേക്ക് തനിക്ക് ജോലി മാറ്റിത്തരണമെന്ന് സുനേജ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ലയണ്‍ എയറിന്റെ പൈലറ്റുമാരില്‍ ഭൂരിഭാഗം പേരും ഉത്തരേന്ത്യക്കാരായിരുന്നു. അതിനാല്‍ തന്നെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡല്‍ഹിയിലേക്ക് പോസ്റ്റിംഗ് നല്‍കുന്നത് പരിഗണിക്കാനിരിക്കുകയായിരുന്നു കമ്പനി. ഇന്ത്യന്‍ എ.ടി.പി.എല്‍ (കമാന്‍ഡേഴ്‌സ് ലൈസന്‍സ്)? ലഭിക്കുന്നതിന് കമ്പനിയുടെ പിന്തുണ തേടിയിരുന്നു.
2009ല്‍ ബെല്‍ എയര്‍ ഇന്റര്‍നാഷണലില്‍ നിന്നാണ് സുനേജ പൈലറ്റ് ലൈസന്‍സ് നേടിയത്. 2010ല്‍ എമിറേറ്റ്‌സില്‍ ട്രെയിനി പൈലറ്റായി ചേര്‍ന്നു. നാല് മാസത്തിന് ശേഷം 2011ല്‍ ലയണ്‍ എയറില്‍ ജോലിക്ക് കയറി.