ഷീന ബോറ വധം :ഇന്ദ്രാണിക്ക് അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍

മുംബൈ:ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തതായി ഇന്ദ്രാണിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. മുംബൈ ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍ ടി പി ലഹാനെയാണ് ഇക്കാര്യം അറിയിച്ചത്.അവര്‍ വായിലൂടെ വെള്ളം കുടിക്കാന്‍ തുടങ്ങിയതായും ഡോക്ടര്‍ ലഹാനെ അറിയിച്ചു. ഇന്ദ്രാണിയുടെ ആരോഗ്യനില അടുത്ത 24-48 മണിക്കൂര്‍ നേരത്തേക്ക് കൂടി നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിതമായ രീതിയില്‍ ഗുളിക കഴിച്ച് ഇന്ദ്രാണിയെ അബോധാവസ്ഥയില്‍ ജയിലില്‍ കണ്ടത്. ഷീന ബോറ കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു ഷീനയുടെ അമ്മ കൂടിയായ ഇന്ദ്രാണി മുഖര്‍ജി.

അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ഇന്ദ്രാണിയെ വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ദ്രാണി മുഖര്‍ജിയുടെ അമ്മ കഴിഞ്ഞദിവസം മരിച്ചിരുന്നു. കടുത്ത വിഷാദം പിടികൂടിയ അവര്‍ക്ക് മരുന്നുനല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായി അറിയുന്നു. ഈ മരുന്ന് കൂടിയ അളവില്‍ കഴിച്ചതാകാം പ്രശ്‌നത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. ഇന്ദ്രാണിയുടെ വയറ്റില്‍നിന്നെടുത്ത വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ ആസ്ഥാനമായുള്ള ‘നയണ്‍ എക്‌സ് മീഡിയ’യുടെ സ്ഥാപക സി.ഇ.ഒ. ആയ ഇന്ദ്രാണി മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്ത് 25നാണ് അറസ്റ്റിലായത്. സപ്തംബര്‍ ഏഴുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസന്വേഷണം മുംബൈ പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്.

Top