ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി

നിളയുടെ തീരത്ത് സിനിമയുടെ പുതുവസന്തമെത്തിച്ച ഒന്നാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. 7 ദിനങ്ങൾ നീണ്ട് നിന്ന മേളയിൽ 15 രാജ്യങ്ങളിലെ 20 ഭാഷകളിൽ നിന്നായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എം.ടി.എം കോളേജ് വെളിയൻകോടിൻ്റെയും പൊന്നാനി ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്.

എം.ടി.എം കോളേജിൽ നടന്ന സമാപന ചടങ്ങ് മുതിർന്ന സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യതു .കോളാണിയൽ കാലത്തിൻ്റെ അനന്തരഫലമായ സംസ്കാരിക കീഴാളത്തം മലയാള സിനിമയിൽ ഇപ്പോഴും  പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.എൻ്റെ ചലച്ചിത്രഭാഷ  എൻ്റെ നാടിൻ്റെ ഭാഷയാണ്. കലയും സിനിമയും ഓരോ നാടിൻ്റെയും സംസ്കാരത്തിൻ്റെ ഭാഗമാവണം അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെസ്റ്റിവലിൻ്റെ പാട്രൻ ഡോ. വി.കെ മുഹമ്മദ് അസീസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സലാം ബാപ്പു, ഡെപ്പ്യൂട്ടി ഡയറക്ടർ റിയാസ് അഹമ്മദ് എന്നിവർ മേളയെ വിലയിരുത്തി സംസാരിച്ചു .തുടർന്ന് മേള മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യ്ത മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യതു. പൊന്നാനി ചാനലിലെ സമീർ ,മലയാള മനോരമയിലെ ജിബീഷ് എന്നിവരാണ്  പുരസ്കാരത്തിനർഹരായത്.


ചടങ്ങുകൾക്ക് ശേഷം ഡോ കവിതാ മുകേഷ് അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി. ശേഷം ജയരാജ് സംവിധാനം ചെയ്യ്ത ഹാസ്യം പ്രദർശിപ്പിച്ചു. ജയരാജിൻ്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണിത് . ഹാസ്യം എന്ന രസത്തിൻ്റെ വ്യത്യസ്ഥ ഏടുകൾ ചിത്രം അനാവരണം ചെയ്യുന്നുണ്ട് .

പന്മശ്രീ കലാമണ്ഡലം ക്ഷേമാവതി ,അഭിനേതാവ് ശിവജി ഗുരുവായൂർ  സംവിധായകരായ മുഹ്സിൻ പെരാരി,  അഷറഫ് ഹംസ , ഫറ ഖത്തൂർ , രാജൻ  കതെറ്റ്, അരുൺ കാർത്തിക്ക് ,ഉസ്മ ഫലക്ക് ,ഹസീബ് അഹ്സൻ, ഹാരീസ് കളയത്തേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Top