കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാഡത്തിന്റെ സംശയങ്ങൾ ഗായികയിലേക്കും നീങ്ങുന്നതിനിടെ വാൻ ട്വിസ്റ്റ് . നടിക്ക് നേരെയുള്ള ആക്രമണത്തിൽ ജീന്‍ പോള്‍ ലാലിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട് .ഹണീബി-2 വിന്റെ സെറ്റില്‍ ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ ആണിത്. എന്നാല്‍ അത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അശ്ലീല സംഭാഷണം നടത്തിയതിനല്ല, മറിച്ച് ബോഡി ഡബിള്‍ ഉപയോഗിച്ചതിനായിരുന്നു.എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അതിലും ഞെട്ടിക്കുന്നതാണ്. യുവ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.മനോരമ ഓണ്‍ലാന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീന്‍ പോള്‍ ലാലിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വേറേയും പറയുന്നുണ്ട്.
ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടി ആദ്യം എത്തിയത് ലാലിന്റെ വീട്ടിലും.നടിയ്ക്ക് കൊച്ചിയിലേക്ക് പോകാന്‍ വാഹനവും ഡ്രൈവറേയും ഏര്‍പ്പാടാക്കി നല്‍കിയതും ഹണീബീ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആയിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍ ലാലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ആ ആരോപണം ഇപ്പോള്‍ കൂടുതല്‍ ശക്തായിരിക്കുകയാണ്.ഗോവയില്‍ ഹണീബീ-2 വിന്റെ ചിത്രീകരണത്തിനിടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ സുനി സഹകരിച്ചിരുന്നു എന്നത് നേരത്തേ വ്യക്തമായ കാര്യവും ആണ്.
നടിയുടെ പരാതിയിലും നടി ആക്രമിക്കപ്പെട്ട കേസിലും ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്‌തേക്കും എന്നാണ് ഇപ്പോള്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീന്‍ പോളിനെതിരെ ഇത് സംബന്ധിച്ച് നേരത്തേയും ആക്ഷേപം ഉയര്‍ന്നിരുന്നു.മകനേയും നടിയേയും ചേര്‍ത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ അന്നും ലാല്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടിയുടെ പരാതിയിലും ലാല്‍ ശക്തമായി പ്രതികരിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരായിരുന്നു ലാലും ജീന്‍ പോളും. നടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനും ഇവരായിരുന്നു. എന്നാല്‍ ഇതുവരെ രണ്ട് പേരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.പള്‍സര്‍ സുനി പറഞ്ഞ വന്‍ സ്രാവിനെ കുറിച്ചും ഇപ്പോള്‍ പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചിട്ടും ഉണ്ട്.നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിന്റെ അറസ്റ്റിന് ശേഷം ആകെ കലങ്ങി മറിഞ്ഞ് കിടക്കുകയാണ്. ദിലീപിന്റെ അറസ്റ്റിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോർജ് എംഎൽഎയെ ചോദ്യംചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നതും നിർണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖർ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമർശനമാണ് പി.സി. ജോർജ് ഉയർത്തിയത്. ഇതിനൊപ്പം ഗായികയേയും ചോദ്യം ചെയ്യും. ഗായികയിൽ നിന്നും കാര്യങ്ങൾ തിരിക്കിയ ശേഷമാകും കൂടുതൽ കാര്യങ്ങൾ പൊലീസ് തീരുമാനിക്കുക. പിസി ജോർജിന്റെ വെളിപ്പെടുത്തലുകളേയും നിർണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.ജയിലിൽനിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പൾസർ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവർത്തകർക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു.