തൃശൂര്‍: നിയമ ലംഘനം ചൂണ്ടികാട്ടിയ പോലീസുകാരനെ ക്രിമിനല്‍കേസില്‍കുടുക്കി സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത തൃശൂര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്യു പയസിനെതിരെ പ്രതിഷേധം പുകയുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ ഇത് ചോദ്യം ചെയ്ത പോലീസുകാരെ മാത്യു പയസ് വെല്ലുവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനിടയിലാണ് ഇയാള്‍ നല്‍കിയ കേസില്‍ പോലീസുകാരനെതിരെ ഗുരതരമായ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്. അതേസമയം ഈ വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഡി.ജി.പിയുടെ റിവാര്‍ഡ്. ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ ജോഷിക്കാണ് ഡി.ജി.പി ആയിരം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചത്. റോഡില്‍ നടന്ന സംഭവത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതാണ് ഡി.ജി.പിയുടെ പ്രശംസ പിടിച്ചുപറ്റാന്‍ ജോഷിയെ സഹായിച്ചത്. ഇത്തരം സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ പാലിച്ചതിനാണ് ജോഷിക്ക് ഡിജിപി പിന്തുണ അറിയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ മാത്യുപയസിന്റെ ദൃശ്യങ്ങള്‍ ലക്ഷകണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇയാളെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാംപയിനും തുടങ്ങിയട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവായ മാണിയുടെ ഉറ്റ സുഹൃത്തായ ഇദ്ദേഹം ഈ വഴിക്കാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒപ്പിച്ചെടുത്തത്.
തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡില്‍ വച്ചുണ്ടായ സംഭവമാണ് വിവാദമായത്. റോഡിന്റെ വശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനു നേരെ ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തട്ടിക്കയറിയത്. ട്രാഫിക് ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ഇതും നിയമലംഘനമാണ്. പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. നിന്നെ കാണിച്ചു താരമെന്ന് ഭീണിയും പെടുത്തി. ട്രാഫിക് പൊലീസുകാരന്റെ നടപടിയില്‍ ആരും നടപടിയെടുത്തില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ പരാതി കൊടുത്തപ്പോള്‍ ഉടന്‍ എഫ്‌ഐആറും എത്തി. പബ്ലിക് പ്രോസിക്യൂട്ടറെ പിണക്കിയാല്‍ ഉണ്ടാകുന്ന ഭവിഷത്ത് ഓര്‍ത്താണ് സഹപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തത്.
ഇതില്‍ പൊലീസുകാരന്റെ ജോലിയാണ് തടസ്സപ്പെടുത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതും നിയമലംഘനമാണ്. നിയമം നടപ്പാക്കാന്‍ ചുമതല ഉള്ള ഉദ്യോഗസ്ഥനെ ജോലി ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കാനുള്ള നീക്കമാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്ന് ആരോപണം ഉയരുന്നു. എന്നാല്‍ പരാതിയില്‍ കേസ് എടുത്തുവെന്നേ ഉള്ളൂവെന്നും പരാതിയില്‍ ആരാണ് കുറ്റക്കാരന് ആരെന്ന് കണ്ട് മാത്രമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചന.
കേരളത്തില്‍ മാത്രം കാണുന്ന പ്രത്യേക ജീവികള്‍ ! കൊമ്പുള്ള സര്‍ക…കേരളത്തില്‍ മാത്രം കാണുന്ന പ്രത്യേക ജീവികള്‍ ! കൊമ്പുള്ള സര്‍ക്കാര്‍ വക്കീല്‍
Posted by Daily Indian Herald on Sunday, 21 February 2016