എംഎല്‍എമാര്‍ക്ക് കോളടിച്ചു, സര്‍പ്രൈസ് സമ്മാനമായി പുത്തന്‍ ഐഫോണ്‍ നല്‍കി സര്‍ക്കാര്‍ !!

ജയ്പൂർ : എല്ലാ എംഎൽഎമാർക്കും സർപ്രൈസ് സമ്മാനമായി ഒരുലക്ഷം രൂപയുടെ ഐഫോൺ നൽകി ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാൻ സർക്കാർ. സർക്കാരിന്റെ ബഡ്ജറ്റ് അവതരണത്തിന് ശേഷമാണ് എല്ലാ എംഎൽഎമാർക്കും അപ്രതീക്ഷിത സമ്മാനമായി ഐഫോൺ നൽകിയത്.

ബഡ്ജറ്റ് അവതരണത്തിന് ശേഷം 200 എംഎൽഎമാർക്കും ഒരുലക്ഷത്തിനടുത്ത് വിലവരുന്ന ആപ്പിൾ ഐഫോൺ13 സമ്മാനമായി നൽകാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷം സമ്മാനം വേണ്ടെന്ന് വച്ചു. ഇത് സംസ്ഥാനത്തിന് സാമ്പത്തികഭാരം കൂട്ടുമെന്ന് കാട്ടിയാണ് സമ്മാനം നിഷേദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഫോണുകൾ സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം വർദ്ധിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

സഭാ നടപടികൾ പേപ്പർരഹിതമാക്കാനാണ് വിലയേറിയ ഐപാഡും ഐഫോണും തന്നെ തന്നതെന്നും മന്ത്രി സർക്കാർ നടപടിയെ ന്യായീകരിച്ചു. ഹൈടെക് ആകാൻ സർക്കാർ തീരുമാനിച്ചതിനെ അഭിനന്ദിച്ചെങ്കിലും സാമ്പത്തിക പ്രയാസം നേരിടുമ്പോൾ ഇത്തരത്തിൽ തുക ചിലവഴിക്കുന്നതിനെ ബിജെപി എംഎൽഎ വാസുദേവ് ദേവ്നാനി വിമർശിച്ചു. 200 അംഗ നിയമസഭയിൽ 71 അംഗങ്ങളാണ് ബിജെപിക്കുളളത്

കഴിഞ്ഞവർഷം ബഡ്ജറ്റ് അവതരണത്തിന് ശേഷം അശോക് ഗെഹ്ലോട്ട് സർക്കാർ എല്ലാ എംഎൽഎമാർക്കും നൽകിയത് ഐപാഡ് ആയിരുന്നു. അതേസമയം സംസ്ഥാന നിയമസഭ പേപ്പർരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഐപാഡും സ്മാർട്ഫോണുമെല്ലാം നൽകിയതെന്ന് രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷി പറഞ്ഞു.

Top