ഇറാൻ്റെ തിരിച്ചടി കടുത്തു: 50ഓളം അമേരിക്കൻ സൈനികരെ വിദഗ്ധ ചികിത്സക്ക് വിധേയരാക്കി; തലക്കും ക്ഷതമേറ്റെന്ന് റിപ്പോർട്ട്

ഇറാൻ്റെ ആക്രമണത്തിൽ അമേരിക്ക നടുങ്ങി വിറക്കുകയാണോ എന്ന സംശയം ഉയരുകയാണ്. ഇറാൻ സൈനിക തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനെത്തുടർന്നാണ് ഇറാൻ ആമേരിക്കയുടെ സൈനീക താവളങ്ങൾ ആക്രമിച്ച് തുടങ്ങിയത്. ഇറാൻ മിസൈലാക്രമണത്തിൽ പരിക്കേറ്റ അൻപതോളം സൈനികരെ വിദഗ്ദ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവർക്കെല്ലാം തലയ്ക്ക് ക്ഷതമേറ്റന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഈ വാർത്ത അറിയിച്ചിരിക്കുന്നത്. ‘ആക്രമണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് സൈനികർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. 50ഓളം പേരെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ചിലർ ബോധരഹിതരായി വീഴുകയാണ്. ചിലർക്ക് കടുത്ത തലവേദന, ഓക്കാനം, ഹൃദയ സംബന്ധമായ അസുഖം എന്നിവ അനുഭവിക്കുകയാണ്. ജർമ്മനി, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിൽ മിക്കവരും ചികിത്സയിലാണ്’- പെന്റഗൺ വക്താവ് തോമസ് ക്യാമ്പെൽ പ്രസ്താവനയിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ചിലർ ചികിത്സ അവസാനിച്ചതിനെ തുടർന്ന് തിരിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ചിട്ടുണ്ട്. മൊത്തം പതിനെട്ട് പേരെ, കൂടുതൽ വിലയിരുത്തലിനും ചികിത്സയ്ക്കുമായി ജർമ്മനിയിലേക്ക് അയച്ചിട്ടുണ്ട്. എണ്ണത്തിന്റെ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല, ചിലപ്പോൾ സൈനികരുടെ എണ്ണം കൂടിയേക്കാമെന്നും ക്യാമ്പെൽ പറഞ്ഞു. സൈനികരുടെ പരിക്ക് സംബന്ധിച്ച് കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെ ഇറാന്റെ ആക്രമണ വാദത്തിന് ബലമേകുകയാണ്.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിരവധി സൈനികർക്ക് പരിക്കേറ്റന്ന കണക്കുമായാണ് പെന്റഗൺ ഇപ്പോൾ രംഗത്തെത്തിയത്. അപകടത്തിന്റെ തോത് കണക്കാക്കി വരികയാണ്. ഇതോടെ ആക്രമണത്തിൽ തങ്ങൾക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന ട്രംപിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞു. സൈനികർക്ക് തലവേദന മാത്രമാണെന്നും ഗുരുതരമായ പരിക്കേറ്റില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ 10വർഷത്തിനിടെ ഏകദേശം 4,08,000 സൈനികർ തലച്ചോറിന് ക്ഷതമേറ്റ് യു.എസിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പെന്റഗൺ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഖാസിം സുലൈമാനിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്ത അമേരിക്കൻ ചാരതലവൻ മൈക്കൽ ഡി ആൻഡ്രിയ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ താലിബാൻ അധീനതയിലുള്ള പ്രദേശത്ത് തകർന്നുവീണ അമേരിക്കൻ വിമാനത്തിൽ മൈക്കൽ ഡി ആൻഡ്രിയ യാത്ര ചെയ്തിരുന്നെന്നും ഇദ്ദേഹം കൊല്ലപ്പെട്ടെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഇക്കാര്യം സ്ഥിരീകരിച്ച് റഷ്യൻ ഇന്റലിജൻസ് രംഗത്തെത്തിയിട്ടുമുണ്ട്.

Top