ഇറാൻ ആണവയുദ്ധത്തിന് ഒരുങ്ങുന്നോ..? ആണവ കരാറിൽ നിന്നും രാജ്യം പിന്മാറി; എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു

ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്‍. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്ന് ഇറാന്‍ മന്ത്രിസഭ അറിയിച്ചു. യുഎസ് ഉൾപ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015ലെ ആണവകരാറിൽ നിന്നാണ് ഇറാൻ പിന്മാറുന്നത്. സംഭവം ആണവയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്.

എന്നാൽ രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നും ഉപരോധങ്ങൾ പിന്‍‌വലിച്ചാൽ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാൻ വ്യക്തമാക്കി. കരാറിൽനിന്നു 2018ൽ ട്രംപ് പിന്മാറിയിരുന്നു. തുടർന്ന്, ഏതാനും നിബന്ധനകളിൽനിന്ന് ഇറാനും പിന്മാറി. വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്നായിരുന്നു ആണവ കരാറിൽ നിർദേശിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

300 കിലോഗ്രാമില്‍ താഴെ യുറേനിയം സംപുഷ്ടീകരിക്കാനായിരുന്നു അനുമതി. അധികമുള്ളതു വിദേശത്ത് വിൽപന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറിൽ അത്തരമൊരു നിർദേശം വച്ചത്. പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇനി ഇറാന്റെ ലക്ഷ്യം അണ്വായുധ നിർമാണമായിരിക്കുമെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യുഎസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങും. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണെന്നും ഇറാന്‍ അറിയിച്ചു. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ഇറാന്റെ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.

Top