രോഗം അഭിനയത്തിന്  തടസ്സമല്ല;  ഹോളിവുഡില്‍ തിളങ്ങി ഇര്‍ഫാന്‍ ഖാന്‍

ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം പസില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഹോളിവുഡ് സുന്ദരി കെല്ലി മക്‌ഡൊണാള്‍ഡ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. നഗരത്തില്‍ നിന്നും മാറി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സാധാരണജീവിതം നയിക്കുന്ന ആഗ്‌നസ് എന്ന വീട്ടമ്മ ജിഗ്‌സോ പസിലുകള്‍ സോള്‍വ് ചെയ്യാന്‍ തുടങ്ങുന്നു. കളിയില്‍ അടിമപ്പെടുന്ന വീട്ടമ്മയ്ക്ക് മുന്നില്‍ മറ്റൊരു ലോകം തുറന്നിടുന്നു. അവര്‍ സങ്കല്പ്പിക്കാത്ത വിധത്തില്‍ അവരുടെ ജീവിതം മാറിമറിയുന്നു. ആഗ്‌നസിന്റെ പസില്‍ പാര്‍ട്ണറായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തിലെത്തുന്നത്.  ഡേവിഡ് ഡെന്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇതേപേരില്‍ പുറത്തിറങ്ങിയ അര്‍ജന്റീനന്‍ സിനിമയുടെ റിമേക്കാണ് ഹോളിവുഡില്‍ ഒരുങ്ങുന്ന പസില്‍. സോണി പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജൂലൈ 27 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ് ചിത്രം.

https://youtu.be/jYxnuQtH8XI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top