കണ്ണൂര്‍ :പൂച്ചക്ക് മണികെട്ടാന്‍ മണിമല മാമച്ചനായി അബ്ദുള്‍ ഖാദര്‍ ഇരിക്കൂറില്‍ തരംഗമാകുന്നു.ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ വികസ മുരടിപ്പിന്റെ ഉത്തരവാദി ഇവിടെ നിന്ന് 35 വര്‍ഷമായി ജയച്ചുവരുന്ന എം .എല്‍ . എ കെ.സി. ജോസഫ് എന്ന ഒറ്റ വ്യക്തിയുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് എന്ന വോട്ടര്‍മാരുടെ വികാര വിചാരങ്ങളിലേക്ക് കടന്നു കയറികഴിഞ്ഞു.വികസനമുരടിപ്പിന് സ്വന്തം നാട്ടില്‍ നിന്നും ഒരാള്‍ വേണമെന്ന മുറവിളി മണ്ഡലത്തിലെ വോട്ടര്‍മാരുടെ അതിയായ ആഗ്രഹത്തിന് ഇത്തവണ ഫലം കാണുമെന്നതു തന്നയാണ് ഇരിക്കൂറിന്റെ സ്വന്തം യുവത്വമായ കെ.ആര്‍ .അബ്ദുള്‍ ഖാദറിലൂടെ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.കണ്ണൂര്‍ കോര്-പ്പറേഷനില്‍ പി.കെ രാകേഷ് വിമതനായി വിജയിച്ചതു പോലെ കെ.സി.ജോസഫിനെതിരായി മണ്ഡലത്തിലുള്ള അതി ശക്തമായ വികാരം വിമത സ്വതന്ത്ര സ്ഥാനാര്‍ഥിക്ക അനുകൂല സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് .
ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡഡ് കൂടിയായിരുന്ന അബ്ദുള്‍ ഖാദര്‍ ഇതിനോടകം തന്നെ ആ സ്ഥാനം രാജിവച്ച് കെ.സി.ജോസഫിനെതിരെ മല്‍സരിക്കാന്‍ രംഗത്ത് കടന്നു വന്നിരിക്കുന്നത് ഈ മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശപൂര്‍വ്വമാണ് കാണുന്നത്.നാളെയുടെ പ്രതീകമായ ഈ ചെറുപ്പക്കാരന്‍ കെ.സി. ജോസഫിനെതിരെയുള്ള പ്രചാരണത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ മേല്‍ക്കോയ്മ നേടി കഴിഞ്ഞിരിക്കുന്നു.ഫേസ്ബുക്കില്‍ തന്നെ 6500 ല്‍ അധികം പേര്‍ ചേര്‍ന്നുള്ള ഗ്രൂപ്പ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുന്നു. ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരാള്‍ തന്റെ കുടുംബത്തിലും സുഹൃത്തുക്കളില്‍ നിന്നുമായി 10 വോട്ടുകള്‍ സമാഹരിച്ച് സ്ഥാനാര്‍ത്ഥിയായ ശ്രീ അബ്ലുള്‍ ഖാദറിന് നല്ലിയാല്‍ വിജയം അബ്ദുള്‍ ഖാദറിന് ഉറപ്പിക്കാമെന്ന് പ്രവര്|ത്തകര്‍ വിശ്വസിക്കുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും അനുഗ്രഹാശസുകള്‍ ഉണ്ടെന്നതാണ് ഈ കൂട്ടായ്മയുടെ വിജയം.
ഇരിക്കൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവനും ഇത്തവണ കെ.സി. ജോസഫ് മാറി നില്‍ക്കണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ് അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയായാണ് കെ.സി.ജോസഫ് വീണ്ടും രംഗപ്രവേശം നടത്തിയിരിക്കുന്നത്.ഇരിക്കൂറിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാണ്ട് കെ.സി .ജോസഫ് മാറി നില്‍ക്കണമെന്ന ശക്തമായ വികാരം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പേരു വെട്ടി സ്വദേശിയും ക്ളീന്‍ ഇമാേജുമുള്ള കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്-ട്ടി പിളര്‍ത്തുമെന്ന ഭീക്ഷണി മുഴക്കി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫും ഇതിനെ പ്രതിരോധിക്കുകയായിരുന്നു.പാര്-ട്ടി പിളര്‍ത്തുമെന്ന വാദത്തിന് ശക്തി പകരാന്‍ ഹൈക്കമാണ്ടില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ സന്തോഷ് മാധവന്‍ കേസില്‍ ആരോപസ്ണത്തീല്‍ നില്‍ക്കുന്ന ലീഗ് നേതാക്കളെ കൊണ്ട് വരെ വിളിപ്പിക്കുകയും ചെയ്ത് ഭീഷണിയിലൂടെ കെ.സി ജോസഫിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു.ഈ വിവരം ഇരിക്കൂറിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അതിശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇപ്പോഴത്തെ നിലവാരം അനുസരിച്ച് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തെ തോല്‍പ്പിച്ച് ശ്രീ ഖാദറിന് വിജയിക്കുകയും കെ.സി. ജോസഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി അദ്ദേഹത്തെ കോട്ടയത്തേക്ക് യാത്രക്കാമെന്നാണ് കരുതുന്നത്.
ഇരിക്കൂര്‍ മണ്ഡലത്തിലെ 60 ശതമാനം വോട്ടര്‍മ്മാരും 50 വയസ്സില്‍ താഴെയുള്ളവരാണ് അവരുടെ മുഴുവന്‍ വോട്ടുകളും ശ്രി അബ്ദുള്‍ ഖാദറിന് കിട്ടുമെന്ന പ്രതീക്ഷയാണ് ഈ നിഗമനത്തിലേത്തിച്ചേര്‍ന്നിരിക്കുന്നത്.
കെ.സി ജോസഫിനെ പരാജയപ്പെടുത്തണമെന്ന വികാരത്തോെ സോഷ്യല്‍ മീഡിയായിലും പ്രവര്‍ത്തകരുടെ ഇടയിലും അതിശക്തമായ പ്രചരണമാണ് നടക്കുന്നത് . എന്ന ഗ്രൂപ്പിലുള്ളവര്‍ 10 വോട്ട് വീതം സമാഹരിച്ചാല്‍ കഴിഞ്ഞ തവണ കെ.സി ജോസഫ് നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് അബ്ദുള്‍ ഖാദറിനു കിട്ടുമെന്നും കരുതുന്നു.മറ്റൊരു മണി മല മാണിച്ചനാകാന്‍ അബ്ദുള്‍ ഖാദന്‍ ഇരിക്കൂറില്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നേടി വിജത്തിലേക്ക് നീങ്ങുകയാണ്.അതേസമയം ബ്ളാക്ക് മെയില്‍ ചെയ്താണ് കെ.സി.ജോസഫ് സീറ്റ് കരസ്ഥമാക്കിയതെന്നും വാര്-ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ കൈവശം ഉണ്ടെന്നും അതു പുറത്തു വിടുമെന്നും ഭീക്ഷ്ണി മുഴക്കിയാണ് സീറ്റ് തരപ്പെടുത്തിയതുന്നും ഉള്ള വാര്‍ത്തകളും കെ.സി .ജോസഫിനെതിരായ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്.
ഇരിക്കൂരില്‍ കെ സി ജോസഫിനുവേണ്ടി ഉമ്മന്‍ ചാണ്ടി എന്തിനും തയ്യാറായത് സിഡിയെ പേടിച്ച്;മകന്റെ കല്ല്യാണം മുടക്കിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയോ ?