ഐഎസ് തീവ്രവാദിയായ കാമുകൻ തട്ടിക്കൊണ്ടു പോയ പതിനഞ്ചുകാരി ഗർഭിണി; തീവ്രവാദികളുടെ പിടിയിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ചത് സാഹസികമായി

ക്രൈം റിപ്പോർട്ടർ

ഇറാഖ്: ഐഎസ് തീവ്രവാദിയായ കാമുകൻ രണ്ടാം തവണയും തട്ടിക്കൊണ്ടു പോയ സ്വീഡിഷ് സ്വദേശിയായ പതിനഞ്ചുകാരി ഗർഭിണിയെന്നു റിപ്പോർട്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഐഎസ് തീവ്രവാദിയായ കാമുകനൊപ്പം ഇറാഖിലേയ്ക്കു പോയ സ്വീഡിഷ് സ്വദേശിയായ പതിനഞ്ചുകാരി മരിയാളൈൻ സ്റ്റെഫാനി നെവാലാനിയേൻ ഗർഭിണിയാണെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഇറാഖിലെ മൊസൂളിൽ നിന്നും കുർദിഷ് ടാസ്‌ക് ഫോഴ്‌സ് രക്ഷപെടുത്തിയ പെൺകുട്ടിയുടെ ചിത്രം അടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ പുറത്തു വിട്ടത്. പെൺകു്ട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഐഎസ് തീവ്രവാദിയാണെന്നു വെളിപ്പെടുത്താതെ പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി അടുപ്പം സ്ഥാപിച്ചാണ് സംഘം തട്ടിപ്പു നടത്തിയതെന്നാണ് സൈന്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ ആദ്യം കാണാതാകുന്നത്. ഐഎസ് തീവ്രവാദ അനുകൂല പ്രവർത്തകനായ യുവാവുമായി പ്രണയത്തിലായ പെൺകുട്ടി ഇയാളിൽ നിന്നു ഗർഭം ധരിച്ചിരുന്നു. ഇതിനെ വീട്ടുകാർ ചോദ്യം ചെയ്തതോടെ പെൺകുട്ടി വീടുവിട്ട് ഇയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. സ്വീഡനിൽ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ സൈന്യം പെൺകുട്ടിയെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. എന്നാൽ, പൊലീസിന്റെ കയ്യിൽ നിന്നു യുവാവ് സാഹസികമായി രക്ഷപെടുകയായിരുന്ന.ു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

swe
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ഐഎസ് അനുകൂലിയാണെന്നു കണ്ടെത്തിയത്. തുടർന്നു സൈന്യം പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ബന്ധുക്കൾക്കൊപ്പം അയച്ചു. ഐഎസ് തീവ്രവാദിയായ യുവാവ് പെൺകുട്ടിയുമായി വീണ്ടും അടുപ്പം കാണിക്കും എന്നു കരുതിയ സൈന്യം പെൺകുട്ടിയുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുകയായിരുന്നു. എന്നാൽ, വ്യാജമായി സോഷ്യൽ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച യുവാവും യുവതിയും ഇതുവഴി ചാറ്റ് ചെയ്ത് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു. തുടർന്നു ഇരുവരും സ്വീഡിഷ് അതിർത്തിയിലൂടെ രക്ഷപെട്ടു. ഐഎസ് സേനയുടെ സഹായത്തോടെ കടൽമാർഗമാണ് ഇവർ ഇറാഖിൽ എത്തിയതെന്നും പെൺകുട്ടി വ്യക്തമാക്കി. പെൺകുട്ടി ഐഎസ് സേനയുടെ ഭാഗമായതായി കാട്ടി ഐഎസിന്റെ വെബ്‌സൈറ്റിൽ ചിത്രം വന്നതോടെയാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്. മുഖം മറച്ചെത്തിയ പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം ഇറാഖിലെ മൊസൂളിൽ സ്വീഡിഷ് സൈന്യവും കുർദിഷ് സ്‌പെഷ്യൽ ഫോഴ്‌സും നടത്തിയ സംയുക്ത ആക്രമണത്തിനിടെയാണ് സംഘത്തിൽ ഉൾപ്പെട്ട് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്നാണ് സ്വീഡിഷ് സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നു ഇവരെ പ്രത്യേക സൈനിക കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

Top