അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ജയിലഴിക്കുള്ളില്‍ നിന്ന് രക്തം കരയുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന മറ്റൊരു ചിത്രംകൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ബ്രസീലിന്റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മറാണ് ഇത്തവണ ഫോട്ടോയിലുള്ളത്.
കരയുന്ന നെയ്മര്‍ മുഖം മറച്ച ഐഎസ് തീവ്രവാദിയുടെ കാല്‍ചുവട്ടില്‍ ഇരിക്കുന്ന എഡിറ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും നിലത്തു കിടക്കുന്ന മെസിയും എഡിറ്റ് ചെയ്ത ഈ ഫോട്ടോയിലുണ്ട്.
FLASH: ISIS once again threatens the World Cup soccer in Russia this summer. This time Messi is dead, and Neymar Jr. is about to get killed. pic.twitter.com/wqQjHIVFxw
— BNL NEWS ?? (@BreakingNLive) October 28, 2017
മുസ്ലീം രാജ്യത്ത് ജീവിക്കുകയല്ലാതെ നിങ്ങള്‍ക്ക് രക്ഷയുണ്ടാകില്ലെന്നും ഫോട്ടോയില്‍ എഴുതിയിട്ടുണ്ട്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ഭീഷണി ഉയര്‍ത്തുകയാണ് തീവ്രവാദ സംഘടന ഐഎസ് ഇത്തരം ഫോട്ടോകളിലൂടെ ലക്ഷ്യമിടുന്നത്. ഐഎസുമായി ബന്ധമുള്ള അക്കൗണ്ടുകളാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.നിഘണ്ടുവില്‍ പോലും പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് രക്തം കരയുന്ന മെസി ചിത്രം നേരത്തെ പുറത്തുവിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഈ ചിത്രം പുറത്തുവിട്ടതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read :സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി !.
ഐഎസ് അനുകൂലികള്‍ പുറത്തുവിട്ട മറ്റൊരു പോസ്റ്ററില്‍ ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രമാണുള്ളത്. ഇതടക്കം ഭീഷണികള്‍ ഉയര്‍ത്തുന്ന നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുന്നുണ്ട്. അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. മോസ്‌ക്കോ ലൂസിനിക്കി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.