
ഭാവി തലമുറക്കും ആക്രമണ വീര്യം കരുത്തുറ്റതാക്കാന്‍ സംഘടനയില്‍ അംഗമായവരുടെ മക്കളെയും ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുന്നതിനു കേരളത്തില്‍ ഇന്ത്യയില്‍ നിന്നടക്കം ആളുകള്‍ പോയിട്ടുണ്ടെന്നുള്ളത് അന്വേഷിക്കുന്ന സമയത്ത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരര്‍ സംഘടനയില്‍ ചേര്‍ന്ന വിദേശികളുടെ മക്കള്‍ക്ക് പരിശീലനം നല്‍കി അടുത്ത തലമുറയെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.ഇതിനകം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അവകാശ വാദം. ഇസ്ലാമിക് സ്റ്റേ ഭീകരര്‍ കുട്ടികള്‍ക്ക് നടത്തുന്ന പരിശീലനം യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ക്ക് എല്ലാം തന്നെ ഭീഷണിയാകുമെന്നുറപ്പാണ്.
ഐഎസിന്റെ ‘രാഷ്ട്രനിര്‍മിതി’യില്‍ കുട്ടികളെ സുപ്രധാന ഘടകങ്ങളായിട്ടാണ് ഉപയോഗിക്കുന്നതെന്ന് ഖ്വിലിയന്‍ ഫൗണ്ടേഷന്‍ ഗവേഷക നികിത മാലിക് പറഞ്ഞു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും 5,000 പേര്‍ ഐഎസില്‍ ചേരാന്‍ രാജ്യം വിട്ടെന്നാണ് കണക്ക്. സര്‍ക്കാരുകള്‍ ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതോടെ രാജ്യം വിടുന്നവരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനില്‍നിന്നുള്ള 50 കുട്ടികള്‍ നിലവില്‍ ഇറാഖിലെയും സിറിയയിലെയും ഐഎസ് നിയന്ത്രിത മേഖലയില്‍ താമസിക്കുന്നു. ഇതിനു പുറമേ 31,000 ഗര്‍ഭിണികളായ സ്ത്രീകളും അവിടെയുണ്ടെന്നു ഖ്വിലിയന്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്‍മൂലനം ചെയ്യുന്നതിന് ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി ഭാവിയിലും ക്രൂരമായ ആക്രമണങ്ങള്‍ നടത്താനുദ്ദേശിക്കുന്നത് ലോകത്തിനു തന്നെ ഭീഷണിയാണ്.