വാട്‌സാപ്പ് സുരക്ഷിതമല്ലെന്ന് ആരോപണം. വാട്‌സാപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കാര്യക്ഷമമല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ സന്ദേശങ്ങളുടെ വ്യാപനം നിമിത്തം വെല്ലുവിളി നേരിടുന്ന വാട്‌സ് ആപ്പ് കടുത്ത പ്രതിസന്ധിയിലാകുന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്.
വ്യാജ സന്ദേശങ്ങളുടെ വ്യാപനം രാജ്യത്ത് അക്രമങ്ങള്‍ക്കിടയാക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇതി തടയുനിനതിനായി നടപടികളും സ്വീകരിച്ചിരുന്നു. ഈ വ്യാജ സന്ദേശ വ്യാപന പ്രശ്നത്തില്‍ പകച്ച് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് പുതിയ പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത് ഇസ്രയേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രംമാണ്.
ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാന്‍ കഴിയില്ലെന്നതാണ് വാട്‌സ്ആപ്പ് പറയുന്നത് ഇതിനായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ടെക്‌നോളജിയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നുമാണ് വാട്‌സ് ആപ്പ് വാദിക്കുന്നത്.
എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാമെന്നും അവര്‍ക്ക് സന്ദേശങ്ങള്‍ തിരുത്താന്‍ കഴിയുമെന്നുമാണ് ഇസ്രയേലിലെ സൈബര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നുഴഞ്ഞു കയറി മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ കഴിയുമെന്നും.
തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നതിനും വ്യാജ സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെ ഇതുവഴി കഴിയും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും ഹാക്കര്‍മാര്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ സുഹൃത്തുകളില്‍ നിന്ന് അസ്വാഭാവികമായ സന്ദേശങ്ങല്‍ വന്നാല്‍ വിളിച്ച് അന്വേഷിച്ച ശേശം മാത്രം മറുപടി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.
വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഈ പരാതികള്‍ പരിഹരിച്ചുവരുന്നതിനിടെയാണ് പുതിയ ആരോപണം