വാട്‌സ്ആപ്പ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്.

മുംബൈ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസെഞ്ചിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സംവിധാനം ഈ മാസം നിലവിൽ വന്നേക്കും. ഇതിനായുള്ള വാട്ട്സ്ആപ്പിന്റെ അപേക്ഷയിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു.


കേന്ദ്ര സർക്കാരിന്റെ പേയ്മെന്റ് ഇന്റർഫേസായ യുപിഐ ഉപയോഗിച്ച് തന്നെയായിരിക്കും വാട്ട്സ്ആപ്പ് പേയും പ്രവർത്തിക്കുക. നിലവിലുള്ള മെസെഞ്ചിംഗ് ആപ്പിനൊപ്പം തന്നെയായിരിക്കും പേയ്മെന്റ് സംവിധാനവും ഉൾപ്പെടുത്തുക.ആഗോള സെർച്ച് എഞ്ചിൻ ഭീമന്മാരായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ പേയാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപഭോക്താക്കളുള്ള പേയ്മെന്റ് ആപ്പ്. തൊട്ടുപിന്നിലായി പേടിഎമ്മും ഫോൺപേയുമുണ്ട്. ഇവരോട് മത്സരിക്കാനുറച്ചാണ് വാട്ട്സ്ആപ്പ് പേയെത്തുന്നത്.

Top