വാട്ട്‌സ്ആപ്പ് വോയിസ് മെസേജിങില്‍ പുതിയ ഫീച്ചര്‍; സൂക്ഷിച്ചില്ലെങ്കില്‍ പക്ഷെ ‘രഹസ്യങ്ങളൊക്കെ പുറത്താകും

സംഭവം നല്ല ഗുണമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെങ്കിലും അതില്‍ പിന്നില്‍ പതിയിരിക്കുന്ന അക്കിടിയും മനസിലാക്കുന്നത് നല്ലതായിരിക്കും. നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റോരാള്‍ക്ക് അയക്കാനുള്ള സാധ്യതയാണ് ഈ ഫീച്ചറിനുമേല്‍ കരി നിഴല്‍ വീഴ്ത്തുന്നത്. നിലവില്‍ വാട്സാപ്പില്‍ ദീര്‍ഘമായി ശബ്ദ സന്ദേശമയക്കുക എളുപ്പമല്ല. മെസേജ് ബോക്സിനോടു ചേര്‍ന്നുള്ള മൈക്ക് ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുക. കൈയൊന്ന മാറിയാല്‍ സംഭവം കൈവിട്ട് പോവുകയും ചെയ്യും. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ ആ സ്ഥിതി മാറും.

ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ചീറ്റിങ്ങുകള്‍ പുതുമയുള്ളതല്ലെങ്കിലും വാട്ട്‌സ്ആപ്പ് എന്ന പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോഴാണ് അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി മനസിലാവുക. ഈ ആകുലത പരിഹരിച്ച് പുതിയ ഫീച്ചര്‍ വാട്ടസ്ആപ്പ് അവതരിപ്പിക്കുമോ എന്ന കാത്തിരിപ്പിലാണ് ടെക് ലോകം.

 

 

Top