രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളെയും സ്വകാര്യവത്ക്കരിക്കുന്നതിന്റെ വലിയ ശ്രമമാണ് ഈ ബജറ്റിലൂടെ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അനുവദിക്കുന്ന ബഡ്ജറ്റില്‍ വിദേശനിക്ഷേപത്തിനായി വ്യോമയാനം, ഇന്‍ഷുറന്‍സ്, മാധ്യമം എന്നീ സുപ്രധാനമേഖലകള്‍ തുറന്ന് നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഓ സ്വകാര്യ വത്ക്കരിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഓയുടെ നേട്ടങ്ങളെ വാണിജ്യവത്ക്കരിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ പദ്ധതിയും രാജ്യത്തെ വില്‍ക്കുന്നതിനുള്ള ശ്രമമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക