പെനാൽറ്റിയിലൂടെ സ്‌പെയിനിനെ പരാജയപ്പെടുത്തി ഇറ്റലി ഫൈനലിൽ . ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഫൈനലില്‍ ഇറ്റലി നേരിടും.

വെംബ്ലി:പെനാൽറ്റിയിലൂടെ സ്‌പെയിനിനെ പരാജയപ്പെടുത്തി ഇറ്റലി ഫൈനലിൽ .ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. യൂറോ കപ്പില്‍ അസൂറിപ്പടയുടെ കുതിപ്പിനുമുന്നില്‍ തളര്‍ന്ന് സ്‌പെയിന്‍. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് എത്തിയത് ടിക്കറ്റെടുത്തത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലി 4-2 എന്ന സ്‌കോറിന് സ്‌പെയിനിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഗോള്‍ നേടിയെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാന്‍ മൊറാട്ടയ്ക്ക് സാധിച്ചില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഡാനി ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ആല്‍വാരോ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുടീമും ആക്രമണ ഫുട്‌ബോൾ കാഴ്ചവച്ച മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഇറ്റലിയാണ്. 60-ാം മിനിറ്റിൽ കിയേസയാണ് ലക്ഷ്യം കണ്ടത്. കളി തീരാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ അൽവാരോ മൊറാട്ടയിലൂടെ സ്‌പെയിൻ തിരിച്ചടിച്ചു. ഇതോടെയാണ് കളി അധിക സമയത്തേക്കും പിന്നീട് പെനാൽറ്റിയിലേക്കും നീണ്ടത്. പന്ത് കൈവശം വയ്ക്കുന്നതിൽ പതിവു പോലെ മേധാവിത്വം സ്‌പെയിനിനായിരുന്നു. കളിയുടെ 70 ശതമാനം സമയം പന്ത് കാലിൽ വച്ച സ്‌പെയിൻ 12 തവണയാണ് ഗോൾ മുഖം ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. ബുസ്‌ക്വറ്റ്‌സ്, റോഡ്രി എന്നിവർ മധ്യനിരയിൽ കളി മെനഞ്ഞപ്പോൾ ഇമ്മൊബിലിയിലൂടെയും കിയേസയിലൂടെയും അതിവേഗത്തിൽ ആക്രമിക്കാനായിരുന്നു ഇറ്റലിയുടെ പദ്ധതി. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. ഗോളടിച്ച ശേഷം ഇറ്റലി പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും മൊറാട്ടയുടെ സമനില ഗോൾ കളി എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടു പോയി.

പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് ഇരു കോച്ചുമാരും ടീമിനെ വിന്യസിച്ചത്. ബെൽജിയത്തിനെതിരെ ഇറങ്ങിയ ഇൻസിഞ്ഞെ, ഇമ്മൊബിലെ, ചിയേസ എന്നിവരെ തന്നെയാണ് കോച്ച് മാൻസിനി മുന്നേറ്റ നിരയിൽ നിയോഗിച്ചത്. പെഡ്രി, ഫെറാൻ ടോറസ്, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്‌പെയിനിന്റെ ആക്രമണം നയിച്ചത്. കളി അധിക സമയത്തേക്ക് നീണ്ടതോടെ നിരവധി സബ്സ്റ്റിറ്റ്യൂഷനുകളാണ് മാന്‍സിനിയും എന്‍റിക്വെയും നടത്തിയത്. ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമിയിലെ ജേതാക്കളെയാണ് ഇറ്റലി നേരിടുക. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനല്‍‌.

 

Top