സ്വിറ്റ്സർലൻഡിനെതിരെ ജയം; ഇറ്റലി പ്രീക്വാർട്ടറിൽ.ഇരട്ട ഗോളുകളുമായി ലോക്കാട്ടെല്ലി..

റോം : റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇറ്റലി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. ​എ ഗ്രൂപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് ഇറ്റലി 3-0നു തകർത്തത്. ഉദ്ഘാടന മത്സരത്തിൽ തുർക്കിയെയും ഇറ്റലി ഇതേ സ്കോറിനു തോൽപിച്ചിരുന്നു. ഇന്നലെ മാനുവൽ ലൊകാറ്റെല്ലി (26’, 53’), സീറോ ഇമ്മൊബിലെ (89’) എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്.

തുടക്കം മുതലേ കളിയിൽ ആധിപത്യം പുലർത്തിയ ഇറ്റലിക്കായി ക്യാപ്റ്റൻ ജോർജിയോ ചില്ലെനി 19-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നഷ്ടമായി. ലൊറൻസോ ഇൻസിനെയുടെ കോർണറിൽനിന്നു ഗോൾ നേടും മുൻപ് പന്ത് ചില്ലെനിയുടെ കയ്യിൽ തട്ടിയതാണു കാരണം. എന്നാൽ, 6 മിനിറ്റിനകം ലൊകാറ്റെല്ലിയുടെ ആദ്യഗോളിലൂടെ ഇറ്റലി മുന്നിലെത്തി. 2–ാം പകുതി തുടങ്ങി 8 മിനിറ്റിനകം ലൊകാറ്റെല്ലി ഡബിൾ തികച്ചു. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സിറോ ഇമ്മൊബിലെ ഗോൾപ്പട്ടിക പൂർത്തിയാക്കി.

Top