കൊച്ചി: മുസ്ലിം ലീഗും കോൺഗ്രസിനെ കൈവിടുന്നു .ഇനി കോൺഗ്രസിനൊപ്പം നിന്നിട്ടു കാര്യം ഇല്ലാ എന്ന തിരിച്ചറിവിളക്കെ കേരളത്തിലെ മുസ്ലിം ലീഗും മുസ്ലിം സമുദായവും എത്തിക്കഴിഞ്ഞു .ബിജെപിയേയും മോദിയെയും അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് ലീഗ് നേതാവ് എഎന്‍എ ഖാദര്‍. ‘ആര് പ്രധാനമന്ത്രിയായാലും കുഴപ്പമില്ല’. കോണ്‍ഗ്രസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിലാണ് കെഎന്‍എ ഖാദറിന്റെ പ്രതികരണം.
കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് ലീഗ് നേതാവിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം നടത്തിയ പ്രസ്താവന.
കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല. ഇടത് പക്ഷത്തിനു അതിനുള്ള കെല്‍പ് ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പി ടി തോമസ് അനുസ്മരണയോഗത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ച്ചും തള്ളിയും രംഗത്തെത്തുകയും ചെയ്തിരുന്നു.
ബിനോയ് വിശ്വം എംപിയുടെ പ്രസ്താവനയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിയപ്പോള്‍ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . കോണ്‍ഗ്രസ് തകര്‍ന്നുപോയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് കാനം വിശദീകരിച്ചു.
ഇന്ത്യയൊട്ടാകെ ബിജെപി എതിര്‍ക്കുന്നതില്‍ ഇടതുപക്ഷം ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നിത്തേക്കെല്ലാം എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം തന്നെ വരണമെന്നില്ല. മറ്റ് പലരും വരും. അതാണ് ബിനോയ് വിശ്വം പറഞ്ഞത്.’ തിരുവനന്തപുരത്തായിരുന്നു കാനത്തിന്റെ പ്രതികരണം.
സിപിഐയും സിപിഐഎമ്മും രണ്ട് പാര്‍ട്ടിയാണെന്നും കാനം ഓര്‍മ്മിപ്പിച്ചു. ഇടതുപക്ഷത്തിന് മാത്രമെ ബദലാവാന്‍ കഴിയുകയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പരാമര്‍ശത്തിലായിരുന്നു കാനം ഇക്കാര്യം വിശദീകരിച്ചു. ‘ബിനോയ് ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബദല്‍ ആവാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് സിപിഐഎമ്മിന്റെ നിലപാട്.
മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോ അംഗമാണ്. ബിനോയ് വിശ്വം സിപി ഐയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമാണ്. രണ്ട് പാര്‍ട്ടികളുടെ നിലപാടാണ് ഇവിടെ പറയുന്നത്. രണ്ട് പാര്‍ട്ടിയായത് കൊണ്ടാണല്ലോ രണ്ട് നിലപാട് പറഞ്ഞത്. അതുകൊണ്ട് യാതൊരു പ്രശ്‌നവും ഇല്ല.’ കാനം പറഞ്ഞു. ആത്മപ്രശംസയില്‍ നമ്മള്‍ക്ക് വിശ്വാസമില്ല. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കേരളത്തിലെ ഇടതുപക്ഷത്തിന് ബാധകമല്ലെന്ന് ആ വേദിയില്‍ തന്നെ ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ടെന്നും കാനം കൂട്ടിചേര്‍ത്തു.