ന്യുഡൽഹി : പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്ന ഹർജിയുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹര്‍ജി നല്‍കിയത് . ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടും. പൗരത്വ നിയമത്തിനെതിരെ ലീഗിന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
പുതിയ സാഹചര്യം വിലയിരുത്താന്‍ മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗവും വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പാണക്കാടാണ് യോഗം ചേരുക. നിയമപോരാട്ടത്തിനൊപ്പം പ്രതിഷേധ പരിപാടികളും ആഹ്വാനം ചെയ്യും. ഇക്കാര്യവും ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. സാദ്ദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം അടക്കമുള്ള മുതിര്‍ന്നനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരാണ് പുതിയ നിയമനിര്‍മ്മാണമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നേരത്തെ നല്‍കിയ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വനിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലായെന്നത് ആശ്വാസകരമാണ്. എന്നാല്‍ സംസ്ഥാനങ്ങളെ മറികടക്കുന്ന സമിതിയാണ് രൂപീകരിച്ചത്. പൗരത്വനിയമത്തില്‍ യോചിച്ചുള്ള സമരം വേണമോയെന്നുള്ള കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി