അവധി കഴിഞ്ഞു !..ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍

തിരുവനന്തപുരം:ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കി . സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ എം ജി. രണ്ടു മാസത്തെ അവധിക്കു ശേഷം ജേകബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് രണ്ടരമാസമായി അവധിയിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം അവധിയില്‍ പോയത്.താന്‍ അവധിയില്‍ പ്രവേശിച്ചത് വിജിലന്‍സ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണെന്നും വേറെ നിയമന ഉത്തരവു കിട്ടിയില്ലെങ്കില്‍ അതേ തസ്തികയിലേക്കു മടങ്ങുമെന്നും ജേകബ് തോമസ് നേരത്തെ അറീച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ സെന്‍കുമാര്‍ ആയിരുന്നു ഐഎംജി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്.വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്.മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. തുടര്‍ന്ന് ഒരു മാസം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി
അവസാനിച്ചതിനെ തുടര്‍ന്ന് അവധി നീട്ടിയിരുന്നു. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്.

Top