സ്രാവുകള്‍ക്കൊപ്പം നീന്താന്‍ ജേക്കബ് തോമസ് ചാലക്കുടിയിൽ…! അഴിമതി വിരുദ്ധ ഇമേജുമായി മത്സര രംഗത്ത്

മുന്‍ ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കും. വളരെ നാളായി സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ജേക്കബ് തോമസ്. ചാലക്കുടിയില്‍ ട്വന്റി-20 എന്ന സന്നദ്ധ സംഘടനയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ഒന്നരവര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് ജേക്കബ് തോമസ് മത്സരിക്കാനിറങ്ങുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത ട്വന്റി -20 സംഘടനയാണ്

ട്വന്റി 20യുമായി ഇത് സംബന്ധിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മത്സരിക്കാനുള്ള സന്നദ്ധത ജേക്കബ് തോമസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചമാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ സ്വയം വിരമിക്കല്‍ എടുത്താവും ജേക്കബ് തോമസ് മത്സരിക്കാനിറങ്ങുക എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നാകും മത്സരിക്കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. അഴിമതി വിരുദ്ധ പ്രതിച്ഛായയും സംസ്ഥാനത്തെ ഏറ്റവും ശക്തനായ പൊലീസ് ഉദ്യോഗസ്ഥനെന്ന പരിവേഷവും ജേക്കബ് തോമസിന് അനുകൂല ഘടകങ്ങളാണ്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അഴിമതിയ്ക്ക് എതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയത്.

Top