ശരിയാക്കി !…പ്രതിപക്ഷവും ഭരണപക്ഷവും വേട്ടയാടല്‍ തുടരുന്നു..വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജേക്കബ് തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജേക്കബ് തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ജേക്കബ് തോമസ് കത്ത് നല്‍കി. വ്യക്തിപരമായ കാരണത്താല്‍ മാറ്റണമെന്ന് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.ജേക്കബ് തോമസിനെതിരായി കഴിഞ്ഞ ദിവസം വിവിധ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു മറുപടി നല്‍കി ജേക്കബ് തോമസ് രംഗത്തെത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ താല്‍പര്യം അറിയിച്ചു കത്തു നല്‍കി എന്ന വിവരം പുറത്തുവരുന്നത്.

ജേക്കബ് തോമസിന്‍റെ കത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെതായിരിക്കും. എന്നാല്‍ കുറച്ചുകാലമായി തുടരുന്ന ഐഎഎസ് ഐപിഎസ് പോരിന്‍റെ പേരിലാണ് ജേക്കബ് തോമസ് ഒഴിയാന്‍ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന കാലത്തെ ചില ഇടപാടുകളില്‍ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ തളരില്ലെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. അടുത്തിടെ ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ജേക്കബ് തോമസിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
എന്നാല്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് കൈമാറിയെന്ന് സ്ഥിരീകരിച്ച ജേക്കബ് തോമസ്, ഈ സ്ഥാനം ഇല്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രതികരിച്ചു.

ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നും ജേക്കബ് തോമസ് ഇതിനു മറുപടി നല്‍കിയിരുന്നു.

നിയമസഭയില്‍ ജേക്കബ് തോമസിനെതിരായി പ്രതിപക്ഷാംഗങ്ങള്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിപക്ഷം രൂക്ഷമായാണു കഴിഞ്ഞ ദിവസം നിയമസഭയില്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിജിലന്‍സിനെ കൂട്ടിലടച്ച തത്ത എന്ന തരത്തില്‍ മുമ്പു പ്രതിപക്ഷം പരിഹസിച്ചിരുന്നു.jacob-thomas-corruption-thomas-isac

ഈ തത്തയെ തുറന്നുവിട്ടെങ്കിലും ക്ലിഫ് ഹൗസിനു പുറത്തുകിടന്നു കറങ്ങുകയാണെന്നായിരുന്നു സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിയ പരാമര്‍ശം.ഇതിനെതിരെ കടുത്ത ഭാഷയില്‍ തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്ഥാനത്തു നിന്നു മാറില്ലെന്ന് ജേക്കബ് തോമസ് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. എന്നിട്ടും രാജിസന്നദ്ധത അറിയിച്ചു കത്തു നല്‍കി എന്ന വിവരമാണു പുറത്തുവന്നത്.

ജേക്കബ് തോമസിനെതിരേയുള്ള ധനകാര്യപരിശോധന റിപ്പോര്‍ട്ട് കുത്തിപ്പൊക്കിയത് രാഷ്ട്രീയ-ഐ എ എസ്-മാദ്ധ്യമ ലോബിയെന്നാണു വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ജേക്കബ് തോമസിനെതിരേ പ്രതികാരത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും വന്നത്. തോമസ് ഐസകിന്റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നത് വാസ്തവവിരുദ്ധമാണെന്നും സൂചന ലഭിച്ചിരുന്നു. പലവിധ അഴിമതിക്കുരുക്കുകളില്‍ ജേക്കബ് തോമസിനെപ്പെടുത്താന്‍ മുമ്പും ശ്രമം നടന്നിരുന്നു. അദ്ദേഹത്തെ സസ്പെന്റ് ചെയ്യാന്‍ പോലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗൂഢാലോചന നടന്നു. എന്നാല്‍ ജനരോഷം ഭയന്ന് അതൊന്നും നടപ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.പിണറായി സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഏല്‍പ്പിച്ചതും ബാര്‍ കോഴ വീണ്ടും സജീവമായതും ചില രാഷ്ട്രീയക്കാര്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളായിരുന്നു.

വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് തുടര്‍ന്നാല്‍ ബാര്‍ കോഴയില്‍ തിരിച്ചടി ഉറപ്പാണെന്ന് കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം കരുതുന്നു. ഈ സാഹചര്യത്തിലാണ് പ്രമുഖ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ജേക്കബ് തോമസിനെതിരായ പഴയ റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയത്. ജേക്കബ് തോമസിനെ എങ്ങനേയും അഴിമതിക്കാരനാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ ഗൂഢാലോചനയിലേക്ക് സിപിഎമ്മുകാരേയും കൊണ്ടു വരാന്‍ സമര്‍ത്ഥമായ സമയം ഇതാണെന്ന് അവര്‍ കണ്ടെത്തി. ഇപി ജയരാജനെതിരായ അന്വേഷണത്തിന് വിജിലന്‍സ് തീരുമാനിച്ച സമയം ഇതിനായി തെരഞ്ഞെടുത്തു. ചില മാദ്ധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ കരുനീക്കവും നടത്തി. അങ്ങനെ എല്ലാ പ്രധാന പത്രങ്ങളിലും ജേക്കബ് തോമസിനെ അഴിമതിക്കാരനാക്കി വാര്‍ത്തയെത്തുകയായിരുന്നു. ഇത്തരത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണു ജേക്കബ് തോമസിന്റെ രാജിസന്നദ്ധത അറിയിച്ചുള്ള കത്തിന്റെ കാര്യവും പുറത്തുവരുന്നത് .

 

Top