എംഎം ഹസ്സനേയും കെപി മോഹനേയും പുറത്താക്കണം; ജയ്ഹിന്ദ് ചാനലില്‍ പോസ്റ്റര്‍ യുദ്ധം; കോണ്‍ഗ്രസ് ചാനലിലെ കലാപം തെരുവിലേയ്ക്ക

തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിലെ കലാപം തെരുവിലേയ്‌ക്കോ? ജയ് ഹിന്ദില്‍ നിന്നും എംഎം ഹസ്സനേയും കെപി മോഹനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജയ്ഹിന്ദിലെ കലഹം തെരുവിലേക്കെത്തിയോ എന്ന ആശങ്ക കോണ്‍ഗ്രസുകാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായ ശമ്പളം കിട്ടാതെ വലയുന്ന ജീവനക്കാര്‍ക്കിടയിലും അസ്വസ്ഥത പുകയുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. ചാനല്‍ പിടിച്ചെടുക്കാന്‍ വിഎം സുധീരന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ വിവാദവും ചാനലിനെ വേട്ടയാടുന്നത്.

ചാനലിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറായി ഡല്‍ഹി ബ്യൂറോ ചീഫ് ബിഎസ് ഷിജുവിനെ നിയമിച്ചിരുന്നു. എന്നാല്‍ ഷിജു ഇതുവരെ ചുമതലേറ്റിട്ടില്ല. അതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. കൈരളി ടിവിയ്ക്കും പ്രസ്‌ക്ലബിനുമുന്നിലുമാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷിജുവിനെ നിയമിച്ചത് കോണ്‍ഗ്രസ് ഹൈക്കമാണ്ടായിരുന്നു. വി എം സുധീരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെ ചാനലിലെ പ്രമുഖര്‍ അങ്കലാപ്പിലായി. അവര്‍ ഈ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം.

സുധീരന്റെ പിന്തുണയോടെ ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയില്‍ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ശമ്പളം തരുന്നവര്‍ക്കൊപ്പമേ നില്‍ക്കൂവെന്ന പൊതു വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്.

Top