പ്രത്യേക പദവി എടുത്തുകളയുമെന്ന് അഭ്യൂഹം..!! കാശ്മീരില്‍ സൈനീക വിന്യാസത്തില്‍ ആശങ്ക; നേതാക്കള്‍ ഗവര്‍ണറെ കണ്ടു

ജമ്മുകാശ്മീരില്‍ അസാധാരണ നീക്കങ്ങളുമായി സൈന്യം. ജനങ്ങളാകെ ഭീതിയിലായി. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സേനാവിന്യാസം കൂട്ടിയതോടെയാണ് കശ്മീര്‍ ആശങ്കകളുടെ നിഴലിലായത്. ഭീകരാക്രമണ ഭീഷണിയാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

എന്നാല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹവും ജമ്മുകശ്മീരിനെ പ്രക്ഷുബ്ധമാക്കുന്നു. മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ കണ്ടു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് ഗവര്‍ണര്‍ അറിയിച്ചു. താഴ്‌വരയില്‍ പുല്‍വാമ മാതൃകയില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. അതിനാലാണ് ജമ്മുകശ്മീരിലും പഞ്ചാബിലും അതീവജാഗ്രത തുടരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമര്‍നാഥ് തീര്‍ത്ഥാടകരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. ദ്രുതകര്‍മസേനയും താഴ്‌വരയിലെത്തി. ശ്രീനഗറിലേയ്ക്കുള്ള വിമാനസര്‍വീസുകളുടെ കാര്യത്തില്‍ കരുതലോടെയാണ് ഡിജിസിഎ മുന്നോട്ടുപോകുന്നത്. പാക് ഭീകരരുടെ ഭീഷണിക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയെന്നും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുകയായിരുന്നുവേണ്ടതെന്നും കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പ്രതികരിച്ചു.

സുരക്ഷശക്തമാക്കിയത് ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളായാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതേടിയാണ് സംസ്ഥാനത്തെ നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചത്. ലോക്‌സഭയില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഇതിനിടെ എടിഎമ്മുകളില്‍ വലിയ ക്യൂ രൂപപ്പെട്ടു. ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.

സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരിലെങ്ങും ദേശീയപതാകയുയര്‍ത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പാക് അധിനവേശ കശ്മീരില്‍ നിന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ അതിര്‍ത്തി കടന്നെത്താന്‍ നീക്കം നടത്തുവെന്ന് റിപ്പോര്‍ട്ടുണ്ട്.

Top