യൂറോപ്യൻ സംഘത്തെ എത്തിച്ചത് ബ്രോക്കർ മാഡി ശർമ്മ..!! മോദിയുമായി കൂടിക്കാഴ്ച്ചയും ദാൽ തടാക സന്ദർശനവും വാഗ്ദാനം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യൻ ഭരണകൂടം കടുത്ത നിബന്ധനകളാണ് കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കശ്മീരില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആരോപണത്തിന് മറുപടിയായാണ് യൂറോപ്യൻ യൂണിയനിലെ 27 എംപിമാരെ മോദി ഭരണകൂടം കശ്മീർ സന്ദർശിക്കാൻ എത്തിച്ചിരിക്കുന്നത്.

എന്നാൽ യൂറോപ്യൻ യൂണിയൻ സംഘത്തെ എത്തിച്ചതിൽ ദുരൂഹതയുണ്ടെന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 27 അംഗ സംഘത്തെ എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെക്കുറിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. മാഡി ശര്‍മ എന്ന അന്താരാഷ്ട്ര ബ്രോക്കറാണ് യൂറോപ്യൻ സംഘത്തെ ക്ഷണിച്ച് വരുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കുകയാണ് പ്രതിപക്ഷം. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ ഇതിനിടെ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിഐപികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മയുടെ വാഗ്ദാനം ചെയ്തത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാൻ മാഡി ശർമയ്ക്ക് എങ്ങനെ അനുമതി ലഭിച്ചെന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്ന ചര്‍ച്ച. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്‍വരയില്‍ എന്തുനടക്കുന്നുവെന്ന് നേരിൽ കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതിനാൽതന്നെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സന്ദര്‍ശനം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചു. വിദേശ പ്രതിനിധികള്‍ വ്യക്തിപരമായിട്ടാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. മാഡി ശര്‍മ്മയെന്ന വനിതയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്നാണ് പുറത്തുവരുന്ന വിവരം.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രിയടക്കം വിഐപികളുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും കശ്മീര്‍ സന്ദര്‍ശിക്കാമെന്നും കാട്ടി ഇമെയിൽ സന്ദേശമയക്കാന്‍ മാഡി ശര്‍മയെ ആര് ചുമതലപ്പെടുത്തിയെന്ന് വ്യക്തമല്ല. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്നാണ് മാഡി ശര്‍മ സ്വയം വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മാഡി ശര്‍മയും ഒപ്പമുണ്ടായിരുന്നു.

Top