കാശ്മീരിന് സ്വയംഭരണം നല്‍കണമെന്ന് പി. ചിദംബരം; പ്രസ്തവന വന്‍വിവാദത്തില്‍

ഗാന്ധിനഗര്‍: ജമ്മുകശ്മീരിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് സ്വയംഭരണാധികാരമാണെന്നും അവിടുത്തെ ജനങ്ങളുടെ ആഗ്രഹത്തോട് താന്‍ യോജിക്കുന്നുവെന്നും കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം. ശനിയാഴ്ച്ചയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പ്രസ്താവന ചിദംബരം നടത്തിയത്.

പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോണ്‍ഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാതന്ത്ര്യത്തിനായി കശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു പി.ചിദംബരം രാജ്‌കോട്ടില്‍ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കശ്മീര്‍ ജനത. അവരോടു സംസാരിച്ചതില്‍നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞിരുന്നു.

ചിദംബരത്തിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ തന്നെ നിലനില്‍ക്കും. ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാകണമെന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യത്തില്‍ ഒരാള്‍ക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കിയിരുന്നു.

Top