സൈന്യത്തെ കല്ലെറിഞ്ഞാല്‍ തീവ്രവാദിയായി കൊല്ലപ്പെടാം..!! കാശ്മീരില്‍ താക്കീതുമായി സൈന്യം

ശ്രീനഗര്‍: നിലവില്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലായ കാശ്മീരില്‍ നീക്കങ്ങള്‍ ശക്തമാക്കാന്‍ സൈന്യം. മേഖലയില്‍ സൈനീക വിന്യാസം നടത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമര്‍നാഥ് യാത്രികര്‍ക്കെതിരെ ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ സൈന്യം അവരെ തിരിച്ചയച്ചിരുന്നു. സൈന്യത്തെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതാണ് സൈന്യം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

”കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിശദമായ പഠനങ്ങള്‍ നടത്തി. കശ്മീരിലെ അമ്മമാരോട് ഞങ്ങള്‍ക്ക് ഒരു അഭ്യര്‍ഥന നടത്താനുണ്ട്. ശ്രദ്ധിച്ച് കേള്‍ക്കുക. 83 ശതമാനം പ്രാദേശിക തീവ്രവാദികളും മുന്‍പ് സുരക്ഷ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞവരായിരുന്നു. അതിനാല്‍ നിങ്ങളുടെ ആരുടെയെങ്കിലും മകന്‍ ഇന്ന് 500 രൂപയ്ക്ക് വേണ്ടി സൈന്യത്തെ കല്ലെറിയുന്നുണ്ടെങ്കില്‍ അവന്‍ നാളത്തെ തീവ്രവാദിയാണ്. ഇങ്ങനെ തീവ്രവാദികളാകുന്നവരില്‍ 64 ശതമാനവും ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുകയാണ് പതിവ്” – ദില്ലന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രവാദികളായി 10 ദിവസത്തിനുള്ളില്‍ 7 ശതമാനം തീവ്രവാദികള്‍ കൊല്ലപ്പെടും. 9 ശതമാനം ഒരു മാസത്തിനുള്ളില്‍ കൊല്ലപ്പെടും. 17 ശതമാനം മൂന്ന് മാസത്തിനുള്ളിലും 36 ശതമാനം ആറ് മാസത്തിനുള്ളിലും 64 ശതമാനം ഒരു വര്‍ഷത്തിനുള്ളിലും കൊല്ലപ്പെടും. സൈന്യത്തെ കല്ലെറിയുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ തടഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ തീവ്രവാദികളായി കൊല്ലപ്പെട്ടേക്കാം. കശ്മീരിലെ സമാധാനം ഇല്ലാതാക്കാന്‍ പാകിസ്താന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്നും ദില്ലന്‍ പറഞ്ഞു.

താഴ്വരയില്‍ വലിയ സ്ഫോടനങ്ങള്‍ നടത്താനുള്ള ഭീകരവാദികളുടെ പത്തിലേറെ ശ്രമങ്ങള്‍ സുരക്ഷാ സേനകള്‍ ഇടപെട്ട് തടഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച കശ്മീര്‍ ഐ.ജി എസ്.പി പാണി പറഞ്ഞു. പുല്‍വാമ, ഷോപിയാന്‍ പ്രദേശങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ ഉള്ളതെന്നും പാണി കൂട്ടിച്ചേര്‍ത്തു.

Top