നിയന്ത്രണരേഖയില്‍ വീടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ഡെറാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് ഥാപ്പ (35) ആണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെ 6.30 ഓടെ രജൗറി ജില്ലയിലെ നൗഷാര സെക്ടറിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ട് മോട്ടാര്‍ ഷെല്ലും ചെറിയ ആയുധങ്ങളും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സുരക്ഷാസൈനികര്‍ ശക്തമായി തിരിച്ചടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ നാല് റേഞ്ചേഴ്സ് കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

Top