എഫ്–16 വെടിവച്ചിടുന്നതു കണ്ടു: മിന്‍റി അഗര്‍വാള്‍

ദില്ലി: വീര്‍ചക്ര ജേതാവായ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ്–16 വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിന്‍റി അഗർവാൾ. ഫെബ്രുവരി 26, 27 തീയതികളിലെ ഇന്ത്യൻ രക്ഷാദൗത്യങ്ങളിൽ പങ്കാളിയായിരുന്നു മിന്‍റി.

യുദ്ധവിമാനവുമായി അഭിനന്ദൻ പുറപ്പെട്ടതു മുതൽ താനായിരുന്നു അദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നതെന്ന് അവര്‍ പറഞ്ഞു. എതിരാളിയുടെ വിമാനഗതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പുകൾ നൽ‍കുന്നുണ്ടായിരുന്നു. എഫ് 16 തകർക്കപ്പെടുന്ന ദൃശ്യങ്ങൾ താന്‍ സ്ക്രീനിൽ കണ്ടുവെന്നും മിന്‍റി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ബലാക്കോട്ടിലെ ഭീകരക്യാംപുകൾ തകർക്കുന്നതിൽ ഇന്ത്യൻ സേന വിജയിച്ചെങ്കിലും അതിന് പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഒരു പ്രത്യാക്രമണം വ്യോമസേന പ്രതീക്ഷിച്ചിരുന്നതായി മിന്‍റി വെളിപ്പെടുത്തി.

ഇന്ത്യ നശിപ്പിക്കാനുള്ള സർവ സന്നാഹങ്ങളുമായാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ ഇന്ത്യൻ സേനയുടെയും പൈലറ്റുമാരുടെയും പ്രതിരോധശേഷിക്കു മുൻപിൽ അവർ പരാജയം സമ്മതിക്കേണ്ടി വന്നുവെന്നും മിന്‍റി കൂട്ടിച്ചേർത്തു.

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ആദ്യമായി യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന വനിതയുമാണ് മിന്‍റി അഗര്‍വാള്‍. യുദ്ധസമയത്തെ വിശിഷ്ട സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.

Top