ജയലളിതയുടെ ആയിരകണക്കിന് കോടികളുടെ സ്വത്തുക്കള്‍ മുഴുവന്‍ ശശികലയ്ക്ക് ലഭിക്കില്ല; കോടികളുടെ സ്വത്തില്‍ കണ്ണുവച്ച് സഹമന്ത്രിമാരും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടികളുടെ സ്വത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുമ്പോഴും സ്വത്ത് ആര്‍ക്കാണ് ലഭിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം. ശശികയ്ക്കും കുടുംബത്തിനുമാണ് സ്വത്തുക്കള്‍ മുഴുവന്‍ പോകുകയെന്ന് വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ല. ജയലളിതയുടെ സഹോദരീമക്കള്‍ സ്വത്തില്‍ അവകാശവാദമുന്നയിച്ചാല്‍ നിയമ പ്രശനങ്ങളിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങും

തമിഴ്നാട്ടിലും ഹൈദരാബാദിലുമായി വന്‍ ഭൂസ്വത്തുക്കളടക്കം ജയലളിതയ്ക്കു സ്വന്തമായിട്ടുണ്ട്. ജീവിതം മുഴുവന്‍ തമിഴ്മക്കള്‍ക്കായി ഉഴിഞ്ഞുവയ്ക്കാന്‍ തീരുമാനിച്ച ജയലളിത, തന്റെ മരണശേഷം സ്വത്തുക്കള്‍ ജനോപകാരപ്രദമായി ചെലവഴിക്കണമെന്നു തന്നെ തീരുമാനമെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വത്തിന്റെ പേരില്‍ അവകാശത്തകര്‍ക്കം മുന്‍കൂട്ടിക്കണ്ട് ജയലളിത മരണത്തിനു മുമ്പായി ഒരു ട്രസ്റ്റിന് രൂപം നല്കിയതാതി വിവരമുണ്ട്. ഇതിന്റെ തലപ്പത്ത് ശശികലയുടെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അറിയുന്നു. ജയലളിതയുടെ വില്‍പത്രത്തിലെ വിദശാംദങ്ങള്‍ പുറത്തുവിട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ചു മാത്രം ജയലളിതയ്ക്ക് 117.3 കോടിരൂപയുടെ സ്വത്തുക്കളുണ്ട്. നീലഗിരി കോടനാട്ടുള്ള വന്‍ തോട്ടവും ബംഗ്ലാവും ചെന്നൈ ശിറുതാവൂരിലുള്ള ഫാംഹൗസും ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവയെല്ലാം ജയലളിതയുടെ പേരിലല്ലെന്നാണറിയുന്നത്. ചെന്നൈ പോയസ് ഗാര്‍ഡറിനെ വീടുള്‍പ്പെടുന്ന സ്വത്തിന്, ജയലളിത തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ 43 കോടി രൂപയുടെ മൂല്യമാണ് കാണിച്ചിരുന്നു. ഇന്നിതിന് 80 കോടിയെങ്കിലും മതിപ്പുവിലയുണ്ടാകും.

പോയസ് ഗാര്‍ഡനിലെ വീടുള്‍പ്പെടെ പല സ്വത്തുക്കളും ജയലളിതയുടെയും അമ്മയുടെയും പേരിലാണ്. അവിവാഹിതയായ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും ഈ സ്വത്തുക്കള്‍ക്ക് അവകാശം ഉന്നയിച്ചെത്തിയാല്‍ വന്‍ നിയമയുദ്ധത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുക്കള്‍ തന്റെ പേരിലേക്കാക്കാന്‍ ശശികല ഏറെ കാത്തിരിക്കേണ്ടിവരും.
ഹൈദരാബാദിലെ ജീഡിമെട്‌ല ഗ്രാമത്തില്‍ 14.50 ഏക്കര്‍ കൃഷി ഭൂമി ജയലളിതയ്ക്കുണ്ട്. 1968-ല്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1,78,313 രൂപയ്ക്കാണ് ഈ ഭൂമി വാങ്ങിയത്. ഇന്നിപ്പോള്‍ ഇതിന് 14.44 കോടി രൂപ വില വരും. കാഞ്ചീപുരം ജില്ലയിലെ ചെയ്യൂര്‍ ഗ്രാമത്തിലും ജയലളിതയ്ക്ക് 3.43 ഏക്കര്‍ ഭൂമിയുണ്ട്. ജയലളിതയുടെയും അമ്മയുടെയും പേരിലുള്ള ഈ ഭൂമിക്ക് 34 ലക്ഷം രൂപ മതിപ്പ് വിലവരുമെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. പോയസ് തോട്ടത്തില്‍ വീടു കൂടാതെ ഒന്നര ഗ്രൗണ്ടില്‍ 3600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമുണ്ട്. 1991-ല്‍ പത്ത് ലക്ഷം രൂപയ്ക്കാണ് ജയലളിത ഈ സ്ഥലം വാങ്ങിയത്. ഇന്ന് 7.8 കോടി രൂപയാണ് ഇതിന്റെ മതിപ്പുവില.

24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പോയസ് ഗാര്‍ഡനിലെ വീട്. 1967-ല്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപയ്ക്കാണ് ഈ സ്വത്ത് വാങ്ങിയത്. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയില്‍ അഞ്ചുകോടി മതിക്കുന്ന മറ്റൊരു വീടുമുണ്ട്. ചെന്നൈയില്‍ ജെമിനി മേല്‍പ്പാലത്തിനടുത്ത് പാഴ്‌സന്‍ മാനറിലും മന്ദവേലിയിലെ സെന്റ് മേരീസ് റോഡിലും ജയലളിതയ്ക്ക് ഫ്‌ളാറ്റുണ്ട്. രണ്ടിനും കൂടി 48 ലക്ഷം രൂപയുടെ അടുത്ത് വിലവരുമെന്നാണ് അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

Top