200 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കള്‍ ലക്ഷ്യമിട്ട് നീങ്ങിയ കവർച്ച സംഘത്തിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ നിന്നും കൊണ്ട് പോകാനായത് നാലു വാച്ചും ഒരു ദിനോസര്‍ പ്രതിമയും മാത്രം.പുറമേ കൊലക്കേസില്‍ കുടുങ്ങുകയും ചെയ്തു.
പതിനൊന്ന് പേര്‍ ഉള്‍പ്പെട്ടെ സംഘത്തില്‍ ഇനി പിടിയിലാകാന്‍ ബാക്കിയുള്ളത് ഒരു മലയാളി കൂടി മാത്രമാണ്.സംഭവം നടന്ന് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതിലും ദുരൂഹ സംഭവത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചതിലും കേരളാ പോലീസിനെ തമിഴ്നാട് പോലീസ് അഭിനന്ദിച്ചു. എസ്റ്റേറ്റിലെ കാവല്‍ക്കാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണശ്രമം നടത്തിയത്.
കാവല്‍ക്കാരില്‍ ഒരാള്‍ മരണമടയുകയും ചെയ്തു. കേസില്‍ പ്രധാനപ്രതി കാറപകടത്തില്‍ മരിച്ചു പോകുകയും മറ്റൊരാള്‍ മറ്റൊരപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാകുകയും ചെയ്തിട്ടുണ്ട്. വാഹനമോഷണ കേസുമായി കേരളാപോലീസ് നടത്തിയ കൃത്യമായ ഒരു അന്വേഷണമാണ് പ്രതികളിലേക്ക് വെളിച്ചം വീശിയത്.
തമിഴ്നാട് നീലഗിരി ജില്ലാ പോലീസ് പ്രത്യേക സംഘത്തെ രൂപവല്‍ക്കരിച്ച് നടത്തിയ അന്വേഷണത്തിന് ഏറെ തുണച്ചത് പ്രതികളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് കേരളാപോലീസ് നടത്തിയ അന്വേഷണമായിരുന്നു. കാവല്‍ക്കാരെ കെട്ടിയിട്ട തോര്‍ത്ത് പോലും കേസില്‍ നിര്‍ണ്ണായകമായ തെളിവായി മാറി.