അമ്മയുടെ പ്രതിമയ്ക്ക് ചിന്നമ്മയുടെ ഛായ; പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം

എ.ഐ.എ.ഡി.എം.കെ.യുടെ ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച ജയലളിതയുടെ പ്രതിമയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലാപം. കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടി നില്‍ക്കുന്ന പ്രതിമയക്ക് ജയലളിതയുടെ ഛായയില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ജയലളിതയുടെ 70 പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രതിമ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ചത്. സോഷ്യല്‍ മീഡിയിലൂടെ നിരവധി പ്രവര്‍ത്തകരാണ് പ്രതിമയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രതിമ നിര്‍മ്മാണത്തില്‍ ഗൂഡാലോചനയുണ്ട്. അമ്മയുടെ (ജയലളിത) പ്രതിമയക്ക് പകരം ചിന്നമ്മയുടെ (ശശികല) പ്രതിമയാണ് സ്ഥാപിച്ചതെന്ന് പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ പളിനിസ്വാമി ജയലളിതയുടെ പ്രതിമ നിര്‍മിച്ച ശില്‍പ്പിയെ പുകഴ്ത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെ നേതാക്കളായ പളിനിസ്വാമിയുമായ പനീര്‍ശെല്‍വും ചേര്‍ന്നാണ് പ്രതിമ അനാച്ഛേദം ചെയ്തത്.

Top