തമിഴാനാട് മുഖ്യമന്ത്രി ജയലളിത വെന്റിലേറ്ററില്‍ ജീവന്മരണപ്പോരാട്ടത്തിലാണെന്ന് സൂചന

ചെന്നൈ : പനിയും ജലദോഷവവുമായി ചെന്ന തമിഴാനാട് മുഖ്യമന്ത്രി ജയലളിതയെ ഒരുമാസമായിട്ടും ആരെയും കാണിക്കാതെ ഒരുവിവരവും പുറത്ത് വിടാതെ എന്ത് ചികിത്സയാണ് നല്‍കുന്നതെന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആദ്യം പുറത്ത് വിട്ടത് ബിജെപി നേതാവ് സുബ്രമണ്യ സ്വാമിയാണ്. ഇതിനെതിരെ ജയലളിത സ്വാമിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ജയലളിതയുടെ അവസ്ഥ വളരെ മോശമെന്നാണ് റിപ്പോര്‍ട്ട്. അപ്പോളോ ആശുപത്രിയില്‍നിന്ന് പുഖത്തുവരുന്ന ഓരോ മെഡിക്കല്‍ ബുള്ളറ്റിനും അവര്‍ സുഖം പ്രാപിക്കുന്നു എന്നു പറയുമ്പോഴും അതു വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് തമിഴനാട് ജനങ്ങള്‍. ആദ്യം മുതല്‍ക്കെ പുറത്തുവരുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ നുണ മാത്രമാണ് പ്രചരിപ്പിക്കുന്നത്. സെപ്തംബര്‍ 23ന് പുറത്തിറക്കിയ ബുള്ളറ്റിനില് പനിയും നിര്‍ജലീകരണവുമായിരുന്നു കാരണങ്ങള്‍. ജയലളിത സാധാരണ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ആശുപത്രി അതികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒരുമാസം പിന്നിട്ടിട്ടും ആ പനി വിട്ടുപോയില്ലേ എന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സെപ്തംബര്‍ 22 മുതല്‍ ആശുപത്രിയില്‍ കഴിയുന്ന ജയലളിത ഇനി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണ്. ഇതിന്റെ ഫലമെന്നോണമാണ് തമിഴ്‌നാടിന്റെ ഭരണം താല്‍ക്കാലികമായി ഒ.പനീര്‍ശെല്‍വത്തെ ഏല്‍പ്പിച്ചത്. ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ പനീര്‍ശെല്‍വമാണ് നോക്കുന്നത്. ഭരണമാറ്റമല്ലെന്ന് എ.ഐ.എ.ഡി.എം.കെ തറപ്പിച്ചുപറയുമ്പോഴും, ആരും അത് വിശ്വസിക്കുന്നില്ല.
അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണ് ജയലളിതയെന്നാണ് സൂചന. ജയലളിതയെ കാണാനോ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനോ ആരെയും അനുവദിക്കുന്നില്ല. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ളവര്‍ ആശുപത്രിയിലെത്തി മടങ്ങി. ജയലളിതയുടെ ആരോഗ്യം ഔദ്യോഗിക രഹസ്യമാണോ എന്നുപോലും ഡി.എം.കെ. അദ്ധ്യക്ഷന്‍ കരുണാനിധിക്ക് ചോദിക്കേണ്ടിവന്നു. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളുണ്ടായേക്കുമെന്ന ആശങ്കയാണ് യാഥാര്‍ഥ്യം പുറത്തുവിടാതിരിക്കുന്നതിന് പിന്നിലെന്ന് കരുതുന്നവരേറെയാണ്. പക്ഷേ, ഒരാളുടെ ആരോഗ്യനില എത്രനാള്‍ മൂടിവെക്കാനാകും എന്നാണ് മറുചോദ്യം. കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ജയലളിതയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു
ആരെയും കാണാന്‍ അനുവദിക്കാത്ത ജയലളിത എങ്ങനെ സമ്മതം അറിയിച്ചു; തമിഴ്‌നാട്ടിലെ അധികാര കൈമാറ്റം വിവാദത്തിലേക്കും .ആരെയും കാണാന്‍ അനുവദിക്കാതെ കഴിഞ്ഞ 19 ദിവസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്റെ സുപ്രധാന വകുപ്പുകള്‍ ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് കൈമാറിയ നടപടി വിവാദത്തിലേയ്ക്ക്. ജയലളിതയുടെ അനുമതിയോടെ എന്ന രീതിയില്‍ ഒ.പനീര്‍ശെല്‍വത്തിന് സുപ്രധാന വകുപ്പുകള്‍ കൈമാറിയ ഗവര്‍ണ്ണറുടെ നടപടിയില്‍ ഡി.എം.കെ പ്രസിഡന്റ് എം.കരുണാനിധി അത്ഭുതം പ്രകിപ്പിച്ചു.ജയലളിതയെ കാണാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയില്‍ എത്തിയിരിന്നുവെങ്കിലും ഇവരെല്ലാം ജയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും അണ്ണാ ഡി.എം.കെ നേതാക്കളെയും കണ്ട് മടങ്ങുകയാണ് ചെയ്തത്. ഇതിനിടെ, ജയലളിത തന്റെ വകുപ്പുകള്‍ പനീര്‍ശെല്‍വത്തെ ഏല്‍പ്പിക്കാന്‍ നേരിട്ട് സമ്മതിക്കുക ആയിരുന്നുവോ എന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം വരും വരെ തീരുമാനം സംശയത്തിന്റെ നിഴലിയായിരിക്കുമെന്ന് പട്ടാളി മക്കള്‍ കച്ചി നേതാവ് എസ്.രാമദോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ വകുപ്പുകള്‍ മറ്റൊരാള്‍ക്ക് കൈമാറാനാകൂ എന്നും ശ്വസന സഹായികളുടെ സഹായത്താല്‍ കഴിയുന്ന ജയലളിത ഇക്കാര്യത്തില്‍ അനുവാദം നല്‍കാനോ ഇതുസംബന്ധിച്ച ഫയല്‍ ഒപ്പിട്ടിരിക്കാനോ സാധ്യതയില്ലെന്നും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.ആഭ്യന്തരം ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ചുമതല ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് ജയലളിത കൈമാറിയ വിവരം ചൊവ്വാഴ്ചയാണ് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. ഭരണഘടനയുടെ 166 -ാം വകുപ്പ് പ്രകാരം ഗവര്‍ണ്ണറുടെ വിശേഷാധികാരം ഉപയോഗിച്ചാണ് നടപടി. ജയലളിതയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ നടപടിയെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്

Top