ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരനെ വെട്ടിക്കൊന്നു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞാറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മോഷണ ശ്രമത്തിനിടെയിലാണ് കൊല നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

900 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റില്‍ ജയലളിത അവധി സമയങ്ങള്‍ ചെലവഴിക്കുമായിരുന്നു. വേനല്‍ക്കാലങ്ങള്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായിരുന്നു അവര്‍. ജയലളിത അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നീലഗിരിയിലെ ഈ സ്ഥലത്തെ കുറിച്ചുള്ള വിവരം പുറത്തുവരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top