
ചെന്നൈ: തമിഴ്‌നാട് ജനത എന്നും ജയലളിതയ്‌ക്കൊപ്പമെന്ന് തെളിയിച്ചു. 234 അംഗസീറ്റില്‍ 126 സീറ്റ് നേടി ജയലളിതയുടെ എഐഎഡിഎംകെ ഭരണം നിലനിര്‍ത്തി. കരുണാനിധിയുടെ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തമിഴ്മക്കളുടെ അമ്മ ഇനിയും അധികാരത്തിലുണ്ടാകും.
ഡിഎംകെ-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ മറികടന്നാണ് ജയലളിത അധികാരത്തില്‍ ശക്തമായി തുടര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്. 104 സീറ്റാണ് കരുണാനിധിയുടെ ഡിഎംകെ നേടിയത്. സഭയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉളളത്. 32 സീറ്റുകളാണ് ഡിഎംകെയ്ക്കുള്ളത്.
വിജയപ്രതീക്ഷയിലായിരുന്ന വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എക്സിറ്റ്പോളുകള്‍ പ്രകാരം കരുണാനിധിയുടെ കരുണാനിധിയുടെ ഡിഎംകെയായിരുന്നു മുന്നില്‍. എന്നാല്‍ അഭിപ്രായ സര്‍വെകളില്‍ ഒന്നടങ്കം പ്രവചിച്ചത് എഐഎഡിഎംകെയ്ക്ക് വിജയമെന്നായിരുന്നു.