കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍കഴിയുന്ന സിപിഎം ജില്ല സെക്രട്ടറി പിജയരാജനെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ധാരണയായതായി സൂചന.പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ല കമ്മറ്റിയാണ് ഈ വിഷയത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.തലശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന
.കോടിയേരി ബാലകൃഷണന്‍ സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇത്തവണ മത്സരിക്കുന്നില്ല.ആ ഒഴിവിലായിരിക്കും പി ജയരാജനെന്ന ശക്തനെ പാര്‍ട്ടി രംഗത്തിറക്കുക.അങ്ങിനെ വന്നാല്‍ അടിയന്തിരാവസ്ഥക്ക് സമമായി ജയിലില്‍ കിടന്ന് മത്സരികുന്ന ഒരവസ്ഥയും ജയരാജനുണ്ടാകും.യുഎപിഎ നിലനില്‍ക്കുന്ന കേസായതിനാല്‍ മൂന്ന് മാസമെങ്കിലും ജയിലില്‍ കിടന്നാലേ ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളൂ.നോമിനേഷന്‍ സമര്‍പ്പിക്കാനും പ്രത്യേക അനുമതി ആവശ്യമായി വരും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണേങ്കിലും ജയരാജന്‍ പാനലില്‍ ഉണ്ടാകുന്നത് ജില്ലയിലെ പാര്‍ട്ടിക്ക് ഒരു പ്രത്യേക ഉണര്‍വ്വായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.കൊലയാളി എന്ന പരിവേഷത്തില്‍ നിന്ന് പുറത്ത് വരാനും അത് സഹായിക്കും.തലശേരിയില്‍ നിന്ന് ജയിച്ച് ജയരാജന്‍ നിയമസഭയിലെത്തുമെന്നും ജില്ലാ നേതൃത്വം ഉറപ്പിക്കുന്നു.
ജയിച്ച് വന്നാല്‍ ആ ജപ്രീതി ചൂണ്ടികാട്ടി പാര്‍ട്ടിക്ക് പ്രചരണം നടത്താനാകും.അതെസമയം ജയരാജന്‍ മത്സരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ഇത് വരെ ഒരു തീരുമാനമെടുത്തിട്ടില്ല.അദ്ധേഹം പാനലില്‍ ഉണ്ടായാല്‍ അത് മൊത്തം സംസ്ഥാന വിജയത്തെ എങ്ങിനെ ബാധിക്കുമെന്നാണ് അവര്‍ പരിശോധിക്കുന്നത്.സംസ്ഥാന കമ്മറ്റി അംഗമായതിനാല്‍ ജയരാജന്‍ മത്സരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നതും സംസ്ഥാന സമിതി തന്നെയാന്.ഈ ഘടകത്തില്‍ എതിര്‍പ്പുയരാനും സാധ്യത ഏറെയാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്പാടിമുക്കില്‍ ജയരാജനെ പിണറായിയുടെ ആഭ്യന്തരമന്ത്രിയായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
ഇത് പാര്‍ട്ടി നേതൃത്വം അപ്പോള്‍ തള്ളികളഞ്ഞെങ്കിലും പി ജയരാജനെ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇനിയും വ്യക്തമായിട്ടില്ല.