ബിജെപിയ്ക്ക് വോട്ടുചോദിച്ച് നടന്‍ ജയറാം; ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ എ.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ കഴിയൂ

ബിജെപിയ്ക്ക് വേണ്ടി വോട്ട ചോദിച്ച്  നടന്‍ ജയറാം.  ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ എ.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ കഴിയൂ. ഭാരതീയ സംസ്‌കാരവും, ഇന്ത്യ ഒന്നെന്ന വികാരവും ഉള്ളവര്‍ക്കേ വോട്ടു ചെയ്യാവൂ. അത് എന്‍.ഡി.എ മാത്രമായിരിക്കും നടന്‍ ജയറാം പറഞ്ഞു. പ്രചരണ വേദിയിലേക്ക്. പ്രചരണത്തിന് വന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തല്‍ക്കാലമില്ല എന്നും താരം യോഗത്തില്‍ വ്യക്തമാക്കി.

കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി വി ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ജയറാം എത്തിയത്.സുരേഷ് ഗോപിക്ക് പുറമേ കേരളത്തിലെ രണ്ടാമത്തേ മെഗാസ്റ്റാറാണ് ഇപ്പോള്‍ ബി.ജെ.പി ക്യാമ്പില്‍ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയറാം മാത്രമല്ല നടി കവിയൂര്‍ പൊന്നമ്മയും ഇതേ വേദിയില്‍ തന്റെ രാഷ്ട്രീയ വ്യക്തമാക്കി സാന്നിധ്യം അറിയിച്ചു.നടി കവിയൂര്‍ പൊന്നമ്മയുടെ സാന്നിധ്യത്തില്‍ ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ താലപൊലിയുടേയും യുവാക്കളുടെ ബൈക്ക് റാലിയുടെയും അകമ്പടിയോടെയായിരുന്നു ജയറാം യോഗത്തില്‍ പങ്കെടുത്തത്. പ്രചരണത്തിനായി വേദിയില്‍ എത്തിയ താരത്തെ ഗംഭീര വരവേല്‍പ്പാണ് ഗ്രാമം നല്‍കിയത്.

Top