ഏറെ പ്രതീക്ഷകളോടെ എത്തിയ ദീപന്റെ സത്യ തിയേറ്ററിൽ വൻപരാജയം. പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് സത്യ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് പോലും വിശ്വസിക്കാന്‍ പ്രയാസം.അന്തരിച്ച സംവിധായകന് ദീപന്റെ ഏറ്റവുമൊടുവിലത്തെ കൂടിയാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു സംവിധായകന്റെ മരണം.
ഏപ്രില്‍ 20 നാണ് സത്യ തിയേറ്ററിലെത്തിയത്. ജയറാം, റോമ, പര്‍വ്വതി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാന്‍ കഴിഞ്ഞത് വെറും 28 ലക്ഷം രൂപ മാത്രമാണ്.
ജയറാം എന്ന നടനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് സത്യ എത്തിയത്. ചിത്രത്തിലെ നടന്റെ ലുക്കൊക്കെ തുടക്കം മുതലെ ചര്‍ച്ചയായി. തുടരെ തുടരെ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് നിലനില്പിന്റെ പ്രശ്നമായിരുന്നു സത്യ.ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിട്ടാണ് സത്യ എന്ന ചിത്രത്തെ കാണുന്നത്. ജയറാമിന്റെ കടുത്ത ആരാധകര്‍ക്ക് പോലും സിനിമ കണ്ടിരിയ്ക്കാൻ കഴിയില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.