കുതിരാനില്‍ കുടുങ്ങിയ ജയറാമും കുടുംബവും പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം കൊച്ചിയിലെത്തി;ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ചും ആവശ്യപ്പെട്ടും ജയറാമും കുടുംബവും

കൊച്ചി:കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ട നടൻ ജയറാമും കുടുംബം മൂന്ന് ദിവസത്തിന് ശേഷം വീടെത്തി. പാലക്കാട് കുതിരാനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് കുടുങ്ങിയ താരത്തെയും കുടുംബത്തെയും പൊലീസാണ് രക്ഷിച്ചത്. പ്രളയക്കെടുതിയില്‍ നിന്ന് രക്ഷപ്പെട്ട ജയറാം ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ സഹായിക്കാനായി ഇറങ്ങിയിരിക്കുകയാണ്.

ജയറാമിന്റെ വാക്കുകളിലേക്ക് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ പെട്ടുപോയ കുടുംബമാണ് എന്റേതും. ഞങ്ങള്‍ കാര്‍ മാര്‍ഗം ചെന്നൈയില്‍ നിന്ന് കുതിരാന്‍ വഴി വരുകയായിരുന്നു. മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് നിന്ന് പത്ത് വണ്ടികള്‍ക്ക് പുറകെയാണ് ഞങ്ങള്‍. റോഡ് ബ്ലോക്കായതോടെ ഏകദേശം 18 മണിക്കൂറോളം കുടുങ്ങി കിടന്നു. കേരള പൊലീസാണ് ഞങ്ങളെ രക്ഷിച്ചത്. അവര്‍ ഞങ്ങളെ അവിടെ നിന്നും രക്ഷിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് ദിവസം ഭക്ഷണവും താമസ സൗകര്യവും ഒരുക്കി തന്നു. ഇപ്പോഴാണ് അവിടെ നിന്നും മടങ്ങാനായത്. ആദ്യം തന്നെ കേരള പൊലീസിന് നന്ദിയുണ്ട്. സര്‍ക്കാരിനോടും പ്രതിപക്ഷ നേതാവിനോടും എല്ലാവരോടും നന്ദി പറയുന്നു. ഇത് ഞങ്ങളെ രക്ഷിച്ചതിന് മാത്രമല്ല, പ്രളയക്കെടുതിയില്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചതിനാണ്.

ഇന്നലെ മുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മരുന്നുകള്‍, ബ്രഡ്, വെള്ളം, ബിസ്‌ക്കറ്റ് എന്നിങ്ങനെയുള്ള ആവശ്യസാധനങ്ങളുമായി ഇപ്പോള്‍ പറവൂര്‍ ഭാഗത്തേക്ക് പോകുകയാണ്. ഞാന്‍ ബ്രാന്‍ഡ് അംബാസിഡറായ ‘രാംരാജ് മുണ്ടുകള്‍’ രണ്ട് ലോറി വസ്ത്രങ്ങള്‍ നാളെ എത്തും. ചെന്നൈയില്‍ നിന്ന് നിരവധി സഹായങ്ങള്‍ നാളെ എത്തും. ഗതാഗത തടസ്സം മൂലമാണ് ഇതെല്ലാം എത്താന്‍ വൈകുന്നത്.

Top