ജയസൂര്യ കായല്‍ കയ്യേറി; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയുടെ റിപ്പോര്‍ട്ട്

കൊച്ചി: സാമൂഹിക വിഷയങ്ങളില്‍ ശക്തമായ പ്രതികരണങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ജയസൂര്യയ്‌ക്കെതിരെയും ആരോപണം. കായല്‍ കയ്യേറിയെന്ന ആരോപണമാണ് ഇപ്പോള്‍ ജയസൂര്യയെ കോടതി കയറ്റുന്നത്.നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്ന പരാതിയില്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് കോടതി നിര്‍ദ്ദേശം.

ജനുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടത്. കൊച്ചു കടവന്ത്ര ഭാഗത്ത് സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച. അടി വിസ്തീര്‍ണത്തിലുള്ള വീടും ജയസൂര്യ നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറിയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ഗീരിഷ് ബാബുവാണ് പരാതി നല്‍കിയത്. 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചിലവില്‍ പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിട്ട് നാലുമാസം കഴിഞ്ഞിട്ടും ജയസൂര്യ നടപടി കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top