സാബുമോനും ജാഫര്‍ ഇടുക്കിയും ജയിലില്‍ പോകാന്‍ തയ്യാര്‍; പാടിയില്‍ എന്തു സംഭവിച്ചുവെന്ന് തുറന്നു പറയുന്നു

jaffer-idukki-movie-actor-pics

ശ്രുതി പ്രകാശ്

കലാഭവന്‍ മണിയുടെ മരണത്തില്‍ സുഹൃത്തുക്കളായ തരികിട സാബുവിനും ജാഫര്‍ ഇടുക്കിക്കും ബന്ധമുണ്ടോ? എന്തുകൊണ്ടാണ് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ഇവരെ സംശയിക്കുന്നത്? എന്താണ് യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി പാടിയില്‍ സംഭവിച്ചത്? ഇതിനൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പാടിയില്‍ എന്താണ് സംഭവിച്ചതെന്ന് ജാഫറും സാബുമോനും തുറന്നു പറയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ഇരുവരും സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. മണിയുടെ മരണം ഇരുവരെയും വിടാതെ പിന്തുടരുകയാണെന്നാണ് പറയുന്നത്. കലാഭവന്‍ മണിയുടെ ഉറ്റ സുഹൃത്തുക്കളായ ഇവര്‍ ഒരിക്കലും മണിയെ കൊല്ലാന്‍ കൂട്ടുനില്‍ക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

യാദൃശ്ചികമായി മണിയുടെ പാടിയിലേക്ക് പോയ വ്യക്തിയാണ് സാബുമോന്‍. സിനിമയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിന് മണിയുടെ അടുത്തേക്ക് പോയതാണെന്ന് ജാഫര്‍ ഇടുക്കിയും തുറന്നു പറയുന്നു. അന്നു രാത്രി 7 മണി കഴിഞ്ഞാണ് അവര്‍ മണിയുടെ അടുത്തെത്തുന്നത്. ഷൂട്ടിങ് ആവശ്യത്തിനാണ് ചാലക്കുടിയില്‍ ഇരുവരും എത്തുന്നത്. അന്ന് പാടിയില്‍ മണിക്കൊപ്പം ഒരു 30 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് ജാഫര്‍ പറയുന്നത്.

kalabhavan-mani

പുറത്തുനിന്ന് മദ്യ സല്‍ക്കാരം സ്വീകരിക്കാന്‍ താല്‍പര്യം ഇല്ലാത്ത ഒരാളാണ് മണിയെന്ന് ജാഫര്‍ പറയുന്നു. അന്ന് പാടിയില്‍ പുറത്തുനിന്ന് മദ്യം ആരും കൊണ്ടുവന്നിട്ടില്ലത്രേ. വീട്ടില്‍ വന്നവരെ സല്‍ക്കരിക്കാന്‍ മണി എന്നും ചെയ്യുന്നതു പോലെ ഒരു കുപ്പി കൊണ്ടുവെച്ചിരുന്നുവെന്ന് ജാഫര്‍ പറയുന്നു. കുടിച്ച് അവശനായി സാബുമോനെ തിരുവനന്തപുരം എത്തിക്കുകയായിരുന്നുവെന്ന ആരോപണങ്ങളെയും ജാഫര്‍ തള്ളി കളയുന്നു.

സാബുമോന്‍ അന്ന് 9.30 ഓടെ പാടിയില്‍ നിന്നു പോയിരുന്നുവെന്നാണ് പറയുന്നത്. സബുമോന്‍ അന്ന് മദ്യപിച്ചിരുന്നുമില്ല. ചെയ്യാത്ത തെറ്റിനാണ് ഞങ്ങള്‍ ഈ ആരോപണങ്ങള്‍ നേരിടുന്നതെന്ന് ജാഫര്‍ കരഞ്ഞു കൊണ്ട് പറയുന്നു. തങ്ങളുടെ കുടുംബത്തിനുണ്ടായ അപമാനവും സമൂഹത്തില്‍ ഞ്ങ്ങള്‍ ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന ദുരനുഭവങ്ങളും ജാഫര്‍ തുറന്നു പറയുന്നു.

ഈ ആരോപണങ്ങള്‍ക്കുശേഷം തന്നോട് സിനിമാ ജോലി ഉപേക്ഷിക്കാന്‍ കുടുംബവും സമുദായവും പറഞ്ഞുവെന്ന് ജാഫര്‍ പറയുന്നു. രണ്ട് സിനിമകളില്‍ കിട്ടിയ ഓഫര്‍ വേണ്ടെന്ന് വെക്കുകയാണുണ്ടായതെന്നും ജാഫര്‍ പറയുന്നു. മരിക്കാന്‍ പോലും തോന്നിയെന്നും അദ്ദേഹം പറയുന്നു. ജാഫറിന്റെയും സാബുമോന്റെയും ഈ അഭിമുഖം നിങ്ങള്‍ കാണാതെ പോകരുത്.

Top