ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലേക്ക്? പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്ന പ്രശ്‌നമില്ലെന്ന് ദേവഗൗഡ

ബെംഗളൂരു: നാളെ നടക്കുന്ന എന്‍ഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജെഡിഎസ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്ന പ്രശ്‌നമില്ലെന്നും ദേവഗൗഡ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം.

ജെഡിഎസുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്തുകൊണ്ടാണ് ബിജെപി കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത്. സഖ്യം സാധ്യമായാല്‍ പ്രതിപക്ഷ നേതൃ പദവി ചോദിക്കാനുള്ള തയാറെടുപ്പിലാണ് കുമാരസ്വാമി. ജെഡിഎസ് എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top