ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്കുള്ള പാരിതോഷികം ലക്ഷങ്ങളായി വര്‍ധിപ്പിച്ചു കേരളാ പോലീസ്: അന്വേഷണം ഊര്‍ജിതം

പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്. ജസ്‌നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ദുരൂഹ സാഹചര്യത്തില്‍ എരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്‌ന’യെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കൊളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്‌ന.

ബന്ധുവിന്റെ വീട്ടില്‍ നിന്ന് മുണ്ടക്കയത്തെ വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോള്‍ ബസ് സ്റ്റാന്റില്‍ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കണ്ടതായി സൂചവനകള്‍ ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഊര്‍ജിതമല്ലെന്ന പരാതികളും ഉയരുന്ന സാഹചര്യത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top