രണ്ടുകൊല്ലം മുമ്പ് കാണാതായ ജസ്‌നയെ ലോക്ക് ഡൗണിനു ശേഷം കേരളത്തിലെത്തിക്കും. ജസ്നയെ തട്ടിക്കൊണ്ടുപോയതെന്നു സംശയം ? പെൺകുട്ടി പൊലീസ് നിരീക്ഷണത്തിൽ

കോട്ടയം:എരുമേലി മുക്കൂട്ടുത്തറയിൽ നിന്നും രണ്ടു വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ജസ്നയെ കണ്ടെത്തിയെന്ന വാർത്ത തള്ളി പത്തനംതിട്ട എസ് പി.ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം ജസ്‌ന കർണാടകത്തിലെ ഒരു ഗ്രാമത്തിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സൂചന. ജസ്നയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ ക്രൈംബ്രാ‌ഞ്ച് തയാറാകുന്നില്ല.

ജസ്ന ജീവിച്ചിരിപ്പുണ്ടെന്നാണ് ഇന്ന് രാവിലെ ഒരു ഉയർന്ന പൊലീസ് ഓഫീസർ വ്യക്തമാക്കിയത്. ചില തെളിവുകൾകൂടി ശേഖരിക്കാനുള്ളതിനാലും കൊവിഡിൻെറ തീവ്രത അല്പംമൊന്ന് ശമിച്ചിട്ട് കൊണ്ടുവരാമെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ മനസിലിരിപ്പെന്നറിയുന്നു. എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകൾ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് അപ്രത്യക്ഷമാവുന്നത് 2018 മാർച്ച് 22ന് രാവിലെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയൽവാസിയായ ഒരു ഓട്ടോഡ്രൈവറാണ് ജസ്നയെ എരുമേലി ബസ് സ്റ്റാന്റിൽ ഇറക്കിവിടുന്നത്. അതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. പൊലീസ് അന്യസംസ്ഥാനങ്ങളിൽ വരെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും ദുരൂഹത നീക്കാനായില്ല. സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ കോടതിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. പിന്നീട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന രഹസ്യവിവരങ്ങളെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു. എന്നാൽ ഫലം നിരാശാജനകമായിരുന്നു.

കൊല്ലമുളയിലെ വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. കോളേജിലെ സഹപാഠികളെ ഉൾപ്പെടുത്തി കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിലും പൊലീസ് ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. 2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജസ്നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവര ശേഖരണപ്പെട്ടികളും സ്ഥാപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. കൂടാതെ ജസ്നെയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രയോജനം ലഭിക്കാതിരുന്നതോടെ അത് അഞ്ച് ലക്ഷമാക്കി ഉയർത്തിയെങ്കിലും ഫലംകണ്ടില്ല. തുടർന്ന് 2018 നവംബറിലാണ് കേസ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്.

Top