ജെസ്‌നയെ കണ്ടെത്തുമെന്ന് ശപഥം ചെയ്ത് കൂടത്തായിയിലെ ജോളിയെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി സൈമണ്‍

കോട്ടയം :ജെസ്‌നയെ കണ്ടെത്തുമെന്ന് ശപഥം ചെയ്ത് കൂടത്തായിയിലെ ജോളിയെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ .പത്തനം തിട്ട എസ്പിയാണിപ്പോൾ കെ.ജി സൈമണ്‍ .രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്‌നയെ ഏതുവിധേനയും കണ്ടെത്താനുറച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍.കൂടത്തായി കൊലപാതകപരമ്പരയില്‍ സത്യം തെളിയിച്ച ആളാണ് സൈമണിന് ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്റെ പൂര്‍ണ അധികചുമതലയും നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.ജെസ്നാ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ഈ സാഹചര്യത്തിലാണ് ടോമിന്‍ തച്ചങ്കരിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ചിന്റെ അധിക ചുമതല കൂടി സൈമണിന് നല്‍കുന്നത്.

ജെസ്നയുടെ തിരോധാനത്തില്‍ പത്തനംതിട്ട എസ് പി ആയിരിക്കെ സൈമണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചനയുണ്ട്.ഈ വര്‍ഷം അവസാനത്തോടെ സൈമണ്‍ വിരമിക്കും. അതിനു മുമ്പ് ജെസ്‌നയെ പുറം ലോകത്ത് കൊണ്ടുവരാനാണ് തച്ചങ്കരിയും സൈമണും ശ്രമിക്കുന്നത്.

ജെസ്‌ന എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിയാവട്ടെ ഇതേക്കുറിച്ച് യാതൊന്നും പറയുന്നില്ല. കൂടത്തായി ജോളിക്കേസ് അന്വേഷണത്തിലൂടെ പ്രശസ്തനായ സൈമണിന്റെ കരങ്ങള്‍ അഞ്ചലിലെ ഉത്ര കൊലക്കേസ് തെളിയിക്കുന്നതിലും നിര്‍ണായകമായി.

രണ്ട് വര്‍ഷംമുമ്പ് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന(20) കേരളത്തിന് പുറത്തുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ പുതിയ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിക്കും.

സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ജസ്നയെക്കുറിച്ച് വിവരം ലഭിച്ചത്. ജെസ്‌നയെ കണ്ടെത്തിയിട്ടില്ലെന്നാണ് പത്തനംതിട്ട എസ്പി പരസ്യമായി പറയുന്നത്. എന്നാല്‍ കേസിന്റെ നിര്‍ണായക ഘട്ടമായതിനാല്‍ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ വേണ്ടിയുള്ള നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22-നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞ് പോയതായിരുന്നു. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്.പിന്നീട്, ജെസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട്, തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിനു സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ വിഫലമായി. ബംഗളൂരു, പൂണെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജെസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പോയി.

ഇതിനിടയ്ക്ക് പലയിടങ്ങളില്‍ നിന്നും ജെസ്‌നയെ കണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും അതില്‍ ഒന്നും വാസ്തവമുണ്ടായിരുന്നില്ല. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല.ഇതിനിടെയാണ് നിര്‍ണായക തെളിവുകള്‍ കിട്ടിയെന്ന വിവരം പുറത്തുവരുന്നത്. എന്നാല്‍ ആ സമയത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ജെസ്‌നയെ തേടിയുള്ള യാത്ര ദുര്‍ഘടമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ അന്വേഷണം പുനരാരംഭിക്കാമെന്നും ഉടന്‍ തന്നെ ജെസ്‌നയെ കണ്ടെത്താനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്.

Top