സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെ: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ട് പോലീസ്

പത്തനംതിട്ട: ജസ്ന തിരോധാനത്തില്‍, നിര്‍ണായക സിസിടിവി ദൃശ്യങ്ങളുമായി പൊലീസ് പൊതുജനങ്ങളിലേക്ക്. മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ജസ്നയാണെന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങളിലെ ചിത്രങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചിരിക്കുകയാണ്.

തലയിലൂടെ ഷോള്‍ ധരിച്ച് ബാഗുമായി നീങ്ങുന്ന പെണ്‍കുട്ടി ജസ്ന തന്നെയാണെന്ന് ചിലര്‍ ഉറപ്പിച്ചു പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതു നിഷേധിച്ചു. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ്, അതു തെറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞവര്‍ ബന്ധപ്പെടണം എന്നാവശ്യപ്പെട്ട് പൊലീസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top