ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി?രണ്ടുകൊല്ലമായി കേരളം തേടിക്കൊണ്ടിരിക്കുന്ന ജസ്നയെ കണ്ടെത്തിയതായി അഭ്യൂഹം

കോട്ടയം: മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്നയെ (20) കാനത്തെത്തിയതായി സൂചന.ഇവിടെ നിന്നാണ് കാനത്തെത്തിയത് എന്ന് വ്യക്തമല്ല എങ്കിലും കേരളത്തിന് പുറത്ത് കണ്ടെത്തിയതായി അഭ്യൂഹം പ്രചരിക്കുന്നത് . കേരളത്തിന് പുറത്ത് എവിടെ നിന്നാണെന്ന് വ്യക്തത വന്നിട്ടില്ലെങ്കിലും ബംഗളൂരുവിൽ നിന്നെന്നാണ് സൂചന. മാർച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ കുറിച്ച് ആശ്വാസകരമായ ഒരു റിപ്പോര്‍ട്ട് ലഭിക്കുന്നത് ഇതാദ്യമാണ്. ഉടൻ ജസ്നയെ കേരളത്തിലെത്തിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തയാറായില്ല. ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22ന് രാവിലെയാണ് കാണാതാവുന്നത്. ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുളള സംഘവും അന്വേഷിച്ചെങ്കിലും ദുരൂഹത നീക്കാനായില്ല. പിന്നീട് ക്രൈംബ്ര‌ാഞ്ച് ഏറ്റെടുത്തു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലമുളയിലെ വീട്ടിൽ നിന്ന് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അയൽവാസിയുടെ ഒാട്ടോറിക്ഷയിൽ പോയതായിരുന്നു ജസ്ന. മുക്കൂട്ടുതറ ജംഗ്ഷൻ വരെ ഒാട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. മുക്കൂട്ടുതറയിൽ നിന്ന് മുണ്ടക്കയം വഴി എരുമേലിവരെ ജസ്ന ബസിൽ പോയതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നതാണ് അന്വേഷണത്തിന് തടസമായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിലും ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല.

2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പൊലീസ് പരിശോധന നടത്തിയിരുന്നു. ജസ്നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവര ശേഖരണപ്പെട്ടികളും സ്ഥാപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതിനിടെ സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് 2018 നവംബറിൽ കേസ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്.

 

Top