അതു ജെസ്ന ആകരുതേ…..കാണാതായിട്ട് 72 ദിവസം

കൊച്ചി:തമിഴ്നാട്ടിൽ കാഞ്ചീപുരം ചെങ്കൽപേട്ടിനു സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, രണ്ടു മാസം മുൻപ് പത്തനംതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടേതാണെന്ന സംശയത്തിൽ ആശങ്കയോടെ ബന്ധുക്കളും സുഹൃത്തുക്കളും .തമിഴ്നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കൽപേട്ടിലെത്തി. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധന നടത്തേണ്ടിവരും.

ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.kancheepuram-charred-body.jpg.image.784.410

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുൾപ്പെടെ ശരീരപ്രകൃതി എന്നിവയിൽ സാമ്യമുള്ളതിനാൽ ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകൾക്കു സാരമായ പൊള്ളലുള്ളതിനാൽ അതു നടന്നില്ല. ഇനി കേരള പൊലീസിനു തിരിച്ചറിയാനായില്ലെങ്കിൽ ഡിഎൻഎ പരിശോധനയെ ആശ്രയിക്കേണ്ടിവരും.72 ദിവസം മുൻപ് മാർച്ച് 22ന് എരുമേലിക്കടുത്ത് കൊല്ലമുളയിൽനിന്നാണ് ജെസ്നയെ കാണാതാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്രയും കാലം നടത്തിയ അന്വേഷണത്തിൽ ജെസ്നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.

മാർച്ച് 22 രാവിലെ 10.30: എരുമേലിക്കടുത്ത് കൊല്ലമുളയിൽനിന്ന് ജെസ്നയെ കാണാതാകുന്നു .മാർച്ച് 29: മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജെസ്ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുന്നു.ഏപ്രിൽ 1: രാജു ഏബ്രഹാം എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെത്തുടർന്ന് തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.മേയ് 8: ജെസ്നയെ ബെംഗളൂരുവിൽ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്നുവിവരം. അന്വേഷണ സംഘം ദിവസങ്ങളോളം ബെംഗളൂരുവിൽ അന്വേഷിച്ചെങ്കിലും ഫലമില്ല .മേയ് 11: ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. പൊലീസ് നൽകിയ ഫോൺ നമ്പരിലേക്ക് ഒട്ടേറെ കോൾ വന്നെങ്കിലും ജെസ്നയിലേക്ക് എത്താൻ പറ്റുന്ന വിവരം ലഭിച്ചില്ല.മേയ് 27: അന്വേഷണച്ചുമതല ഐജി മനോജ് ഏബ്രഹാമിനു നൽകി ഡിജിപി ഉത്തരവിടുന്നു. ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികം അഞ്ചു ലക്ഷമാക്കി.

Top